Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2020 5:05 AM IST Updated On
date_range 7 Jan 2020 5:05 AM ISTരാജ്യത്ത് നടപ്പാക്കുന്നത് ആർ.എസ്.എസ് അജണ്ട -മന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: അധികാരത്തിൻെറ ഹുങ്കിൽ മതേതര ഇന്ത്യയെ ഹൈന്ദവ രാജ്യമാക്കാനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ നടത് തുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. രാജ്യത്ത് നടപ്പാക്കുന്നത് ആർ.എസ്.എസ് അജണ്ടയാണ്. സി.പി.എം ചാല ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച 'പ്രതിരോധാഗ്‌നി'യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർ.എസ്.എസ് നീക്കത്തെ എല്ലാവരും ഒന്നിച്ചുനിന്ന് ചെറുത്തുതോൽപിക്കണം. ഒരു മതവിഭാഗത്തെ മാത്രം മാറ്റിനിർത്തി പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത് ആർ.എസ്.എസ് നയമാണ്. ഭരണഘടനാ വിരുദ്ധമായ ഈ നിയമം നടപ്പാക്കില്ലെന്ന് രാജ്യത്ത് ആദ്യം പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇത് ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ജനങ്ങളെ വിഭജിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പൗരത്വ ഭേദഗതി നിയമമെന്ന് സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story