Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2020 5:02 AM IST Updated On
date_range 6 Jan 2020 5:02 AM ISTപ്ലാസ്റ്റിക്കിന് വിട; സമാന്തര പദ്ധതിയുമായി കുട്ടിപ്പൊലീസ്
text_fieldsbookmark_border
വെള്ളറട: സംസ്ഥാനത്ത് പ്ലാസ്റ്റിക് നിയന്ത്രണത്തിന് പിന്തുണയുമായി പേപ്പർ സഞ്ചികള്‍ നിര്‍മിച്ച് സൗജന്യമായി വ ിതരണം ചെയ്ത് ആനാവൂര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളിലെ കുട്ടിപ്പൊലീസ്. കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തിലെ വ്യാപാര കേന്ദ്രമായ മണവാരിയില്‍ മാര്‍ച്ചു ചെയ്‌തെത്തിയ എസ്.പി.സി കാഡറ്റുകള്‍ പേപ്പര്‍ ക്യാരിബാഗുകള്‍ കടകളിലും വീടുകളിലും സൗജന്യമായി വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് എച്ച്.എസ്. അരുണ്‍ ബാഗുകളുടെ വിതരണോദ്ഘാടനം വ്യാപാരിക്കു നല്‍കി നിര്‍വഹിച്ചു. വീടുകളിലെ വിതരണോദ്ഘാടനം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്‍ ബിനുകുമാര്‍ നിര്‍വഹിച്ചു. പ്ലാസ്റ്റിക് ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ കാഡറ്റുകള്‍ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും കയറിയിങ്ങി അറിയിച്ചു. നേരത്തേതന്നെ സ്‌കൂളില്‍ സമ്പൂര്‍ണ പ്ലാസറ്റിക് നിരോധനവും പ്രഖ്യാപിച്ചിരുന്നു. പ്രോഗ്രാം ഓഫിസര്‍മാരായ സൗദീഷ് തമ്പി, പി.എസ്. സുഗതകുമാരി, രക്ഷാകര്‍ത്തൃ സമിതി പ്രസിഡൻറ് ബി. രഘു, സെക്രട്ടറി സിമിമോള്‍, മാരായമുട്ടം എസ്.ഐ എം.ആര്‍. മൃദുല്‍കുമാര്‍, എസ്.പി.സി പരിശീലകരായ എ.എസ്.ഐ സനല്‍, സി.പി.ഒ ആശ തുടങ്ങിയവര്‍ കാഡറ്റുകള്‍ക്ക് പിന്തുണയുമായി ഒപ്പമുണ്ട്. ചിത്രങ്ങള്‍ SPC -DROP PLASTIC - CAMPAIN 04.jpg SPC -DROP PLASTIC - CAMPAIN 03.jpg SPC -DROP PLASTIC - CAMPAIN 05.jpg SPC -DROP PLASTIC - CAMPAIN 02.jpg SPC -DROP PLASTIC - CAMPAIN 01.jpg
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story