Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2020 5:02 AM IST Updated On
date_range 6 Jan 2020 5:02 AM ISTവിടപറഞ്ഞത് ലോകമറിയുന്ന ഗണിതശാസ്ത്ര പ്രതിഭ
text_fieldsbookmark_border
'ടെക്' എന്ന സോഫ്റ്റ്െവയർ കേരളത്തിലെത്തിച്ച ശാസ്ത്രജ്ഞൻ തിരുവനന്തപുരം: കെ.എസ്.എസ്. നമ്പൂതിരിയുടെ വിയോഗത്തിലൂ ടെ നഷ്ടപ്പെട്ടത് ലോകമറിയുന്ന ഗണിതശാസ്ത്രപ്രതിഭയെയാണ്. പാരമ്പര്യത്തിൽനിന്ന് ആധുനികതയിലേക്ക് ഇറങ്ങിയ അപൂർവ വ്യക്തിത്വമായിരുന്നു കോമനമന ശങ്കരനാരായണൻ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് എന്ന കെ.എസ്.എസ്. നമ്പൂതിരിപ്പാട്. തൃപ്പൂണിത്തുറയിലെ യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ച അദ്ദേഹം ആധുനികവിദ്യാഭ്യാസം ലഭിക്കുന്നതിനായി വീട്ടിൽ നിരാഹാരസമരം നടത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. എറണാകുളം മഹാരാജാസ് കോളജിലായിരുന്നു ബിരുദപഠനം. പിന്നീട് അദ്ദേഹത്തിൻെറ ചുവടുെവപ്പുകൾ കേരളത്തിന് സമ്മാനിച്ചത് രാജ്യം അറിയപ്പെടുന്ന ഗണിത ശാസ്ത്രജ്ഞനെയാണ്. ഗണിതത്തിലെ റെഗുലർ സെമിഗ്രൂപ്പികളുടെ ഘടനയെക്കുറിച്ച് ആഴത്തിൽ പഠനം നടത്തി. കേരള സർവകലാശാലയിൽ ഗണിതശാസ്ത്രത്തിൽ ആദ്യമായി പിഎച്ച്.ഡി നേടിയതും അദ്ദേഹമാണ്. 1974ൽ ഗണിതശാസ്ത്രവും സാേങ്കതിക ഉള്ളടക്കവും ഡിജിറ്റൈസ് ചെയ്യാനുള്ള പ്രമുഖ സോഫ്റ്റ്‌െവയറായ 'ടെക്' കേരളത്തിന് പരിചയപ്പെടുത്തിയതും നമ്പൂതിരിയാണ്. ഗവേഷണവിദ്യാർഥികൾ ഏറിയ പങ്കും അവരുടെ പേപ്പറുകൾ തയാറാക്കുന്നതിനായി ഉപയോഗിച്ചിരിക്കുന്നത് ടെക്കാണ്. ഇതിനായി 1997 അദ്ദേഹം ഇന്ത്യൻ ടെക് യൂസേഴ്സ് ഗ്രൂപ് ആരംഭിച്ചു. അദ്ദേഹത്തിൻെറ ബീജഗണിതത്തിലെ ഗവേഷണപ്രബന്ധം 1979 അമേരിക്കൻ കെമിക്കൽ സൊസൈറ്റി പ്രസിദ്ധീകരിച്ചു. വിഖ്യാത ഗണിത ശാസ്ത്രജ്ഞനായ എ.എച്ച്. ക്ലിഫോർഡ് ഉൾപ്പെടെയുള്ളവർ നമ്പൂതിരിപ്പാടിൻെറ ഗവേഷണങ്ങളിൽ ആകൃഷ്ടരായി. നോർത്ത് ഇലനോയ്, ഗ്രീൻ സ്റ്റേറ്റ് സർവകലാശാല, യു.എസിലെ സ്റ്റേറ്റ് സർവകലാശാല, യു.എസിലെ നാഷനൽ സയൻസ് ഫൗണ്ടേഷൻ തുടങ്ങിയ സ്ഥാപനങ്ങളിൽ വിസിറ്റിങ് പ്രഫസറായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story