Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപട്ടികജാതി വകുപ്പ്​...

പട്ടികജാതി വകുപ്പ്​ പി.ആർ.ടി.സി പരിശീലനം സംബന്ധിച്ച് വ്യാപക പരാതി

text_fields
bookmark_border
തിരുവനന്തപുരം: സൈനിക-അർധസൈനിക വിഭാഗങ്ങളിൽ ജോലി നേടാൻ യുവതലമുറയിലെ ഉദ്യോഗാർഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത ്തോടെ പട്ടികജാതിവകുപ്പിൽനിന്ന് ഫണ്ട് വാങ്ങി പ്രവർത്തിക്കുന്ന കോഴിക്കോട് പി.ആർ.ടി.സിയുടെ (പ്രീ റിക്രൂട്ട്മൻെറ് െട്രയിനിങ് സൻെറർ) നൈപുണ്യ പരിശീലനത്തെക്കുറിച്ച് വ്യാപക പരാതി. ഈ സ്ഥാപനത്തിൽ പരിശീലനം ലഭിച്ച വിദ്യാർഥികളാണ് പട്ടികജാതി ഗോത്ര കമീഷന് പരാതി നൽകിയത്. ചെറുപ്പക്കാരെ തെരഞ്ഞെടുത്ത് കായികക്ഷമത വർധിപ്പിച്ച് മത്സരപരീക്ഷകളിൽ പരിശീലനം നൽകി തൊഴിൽ ലഭിക്കുമെന്ന് ഉറപ്പ് നൽകി സ്ഥാപനം തട്ടിപ്പ് നടത്തുന്നുവെന്നാണ് പട്ടികജാതി വിഭാഗക്കാരായ വിദ്യാർഥികളുടെ പരാതി. രണ്ട് മാസത്തെ പരിശീലനത്തിന് സർക്കാറിൽനിന്ന് ഒരാളിന് 25,000 രൂപയാണ് സ്ഥാപനം വാങ്ങുന്നതെങ്കിലും കാര്യമായ പരിശീലനമൊന്നും നൽകാറില്ലെന്ന് ഇവർ ആരോപിക്കുന്നു. കോഴ്സ് പൂർത്തിയാക്കിയ ബഹുഭൂരിപക്ഷം പേർക്കും ഒരിടത്തും പ്രവേശനം ലഭിച്ചില്ല. തദ്ദേശവകുപ്പ് അടക്കം മറ്റ് സർക്കാർവകുപ്പുകളിൽനിന്ന് സ്ഥാപനത്തിന് ഫണ്ട് ലഭിച്ചിട്ടുണ്ട്. ദാരിദ്ര്യരേഖക്ക് താഴെയുള്ള വിഭാഗങ്ങൾക്ക് സൈന്യത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് പരിശീലനം നൽകുന്നതിനാണ് ഫണ്ട് വാങ്ങിയത്. സൈന്യത്തിൽ രണ്ടുപേർക്കും പൊലീസ് സേനയിൽ രണ്ടുപേർക്കും െപ്ലയിസ്മൻെറ് ലഭിെച്ചന്നാണ് ഡയറക്ടറേറ്റ് നൽകുന്ന വിശദീകരണം. ഇതുസംബന്ധിച്ച നിരവധി പരാതികൾ ഉയർന്നപ്പോൾ പലവകുപ്പുകളിൽനിന്നും അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയെങ്കിലും എത്ര പേർക്ക് തൊഴിൽ ലഭിെച്ചന്ന് വ്യക്തമാക്കിയിട്ടില്ല. ആർക്കും പ്രയോജനമില്ലാത്ത സ്ഥാപനത്തിന് എന്തിനാണ് ഇത്രയും തുക സർക്കാർ അനുവദിക്കുന്നതെന്ന് പട്ടികജാതി ഡയറക്ടറേറ്റും വകുപ്പ് മന്ത്രിയും വ്യക്തമാക്കണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടു. ആരോപണം ഗൂഢാലോചനയെന്ന് അധികൃതർ ആരോപണങ്ങൾ സ്ഥാപനം തകർക്കുന്നതിനായി ചിലർ നടത്തുന്ന ഗൂഢനീക്കമാണെന്ന് പി.ആർ.ടി.സി ഡയറക്ടർ നവാസ് ജാൻ. ആറ് ആഴ്ച നീളുന്ന പരിശീലനമാണ് നൽകുന്നത്. വിവിധ സ്ഥാപനങ്ങളിലായി 500 ലധികം പേർക്ക് തൊഴിൽ നൽകാൻ സ്ഥാപനത്തിന് കഴിെഞ്ഞന്നും മുൻ ആർമി ഓഫിസറായ ഡയറക്ടർ 'മാധ്യമ'ത്തോട് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story