Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2020 5:02 AM IST Updated On
date_range 6 Jan 2020 5:02 AM ISTപതിനാലുകാരൻ വാഴത്തോട്ടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് മാതാപിതാക്കൾ
text_fieldsbookmark_border
(ചിത്രം) കൊല്ലം: ഏരൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥി വാഴകൾക്കിടയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ ്പെട്ട സംഭവത്തിൽ ദുരൂഹതയെന്ന് രക്ഷാകർത്താക്കൾ. സംഭവത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പിക്കും മനുഷ്യാവകാശ കമീഷനും രക്ഷാകർത്താക്കൾ പരാതി നൽകി. ആലഞ്ചേരി വിഷ്ണു ഭവനിൽ വിജീഷിനെയാണ് കഴിഞ്ഞ മാസം 20ന് വീടിന് ഒന്നര കിലോമീറ്ററോളം അകലെ വാഴത്തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിജീഷിനെ കാണാതായ അന്നുതന്നെ ബന്ധുക്കൾ ഏരൂർ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് പ്രാഥമികാന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചിരുന്നില്ല. പിറ്റേ ദിവസം രാവിലെ പത്തോടെ വാഴത്തോട്ടം ഉടമയാണ് വിജീഷിൻെറ മൃതദേഹം കണ്ടത്. ഉണങ്ങിയ വാഴക്കൈയിൽ തൂങ്ങി കാലുകൾ തറയിൽ മുട്ടിയ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. ഏരൂർ പൊലീസ് ആത്മഹത്യയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story