Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2020 5:03 AM IST Updated On
date_range 5 Jan 2020 5:03 AM IST'ഹൃദയസരങ്ങൾ' ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
നേമം: മലയിൻകീഴ് സർക്കാർ വിദ്യാലയം 8.5 കോടി െചലവിട്ട് ആധുനിക രീതിയിലുള്ള കെട്ടിട സമുച്ചയങ്ങളോടെ മികവിൻെറ കേന്ദ്രമാക്കി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള നവീകരണം അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നു. ഇതിൻെറ ഭാഗമായി സ്കൂളിൻെറ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ആയ 'ഹൃദയസരങ്ങൾ' ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. 27 ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബുകൾ, ഭാഷ ലാബുകൾ, സെമിനാർ ഹാൾ, യൂട്ടിലിറ്റി സ്പേസുകൾ, അംഗപരിമിതർക്കായുള്ള പ്രത്യേക ക്ലാസ് മുറികൾ, ഫ്ലോർതല സ്റ്റാഫ് റൂമുകൾ, ഓഫിസ് റൂമുകൾ തുടങ്ങിയ ഉൾപ്പെടുത്തിയാണ് മലയിൻകീഴ് ജങ്ഷനോട് ചേർന്ന് ബഹുനില സമുച്ചയം ഉയരുന്നത്. സ്കൂൾ പ്രിൻസിപ്പൽ സോമറിൻ, ജില്ല പഞ്ചായത്ത് അംഗം വി.ആർ. രമകുമാരി, മലയിൻകീഴ് പഞ്ചായത്ത് പ്രസിഡൻറ് എസ്. രാധാകൃഷ്ണൻ നായർ, ബ്ലോക്ക് പഞ്ചായത്ത് അംഗം എൽ. അനിത, അധ്യാപക രക്ഷാകർതൃസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story