Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2020 5:03 AM IST Updated On
date_range 5 Jan 2020 5:03 AM ISTഡോ. മിനിമോൾക്ക് സഹപ്രവർത്തകരുടെ അന്ത്യാഞ്ജലി
text_fieldsbookmark_border
തിരുവനന്തപുരം: കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഡോ. മിനിമോൾക്ക് സഹപ്രവർത്തകരും വിദ്യാർഥികളും കണ്ണീരോടെ വിടനൽകി. രോഗികളോടുള്ള സൗമ്യമായ പെരുമാറ്റം മിനിമോൾക്ക് വലിയ സ്വീകാര്യതയാണ് നൽകിയിരുന്നത്. ശസ്ത്രക്രിയകളടക്കം േജാലിയിൽ കാട്ടിയിരുന്ന മിടുക്കും സഹപ്രവർത്തകരടക്കം ചൂണ്ടിക്കാട്ടുന്നു. ചുരുങ്ങിയ കാലയളവിനുള്ളിൽതന്നെ വിദഗ്ധയായ സർജൻ എന്ന സൽേപര് സ്വന്തമാക്കിയ ഡോക്ടറാണ് മിനിമോളെന്ന് ജനറൽ സർജറി വിഭാഗം മേധാവി ഡോ. അബ്ദുൽ ലത്തീഫ് അനുസ്മരിച്ചു. വെള്ളിയാഴ്ച വൈകീട്ടാണ് സർജറി വിഭാഗം അസോസിയേറ്റ് പ്രഫസർ ഡോ. മിനിമോളെ മെഡിക്കൽ കോളജ് പത്തോളജി ഡിപ്പാർട്മൻെറിന് സമീപം കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാറിനുള്ളിൽ നിന്നും സിറിഞ്ചും കണ്ടെടുത്തിരുന്നു. ആത്മഹത്യയാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. ശനിയാഴ്ച രാവിലെ മിനിേമാളുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ തുടങ്ങുന്നതിനുമുമ്പുതന്നെ സഹപ്രവർത്തകർ മോർച്ചറി പരിസരത്ത് എത്തിച്ചേർന്നിരുന്നു. ഭർത്താവ് കാർഡിയോ തൊറാസിക് സർജൻ ഡോ. വിനുവിനെ ആശ്വസിപ്പിക്കാനും അവർ കൂടെയുണ്ടായിരുന്നു. ഒന്നരയോടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിലും തുടർന്ന് ഓൾഡ് ഓഡിറ്റോറിയത്തിലും പൊതുദർശനത്തിനു െവച്ചു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എം.കെ. അജയകുമാർ, വൈസ് പ്രിൻസിപ്പൽ ഡോ. കെ. അജയകുമാർ, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. എം.എസ്. ഷർമദ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജോബി ജോൺ, ആർ.എം.ഒ. ഡോ. മോഹൻ റോയ്, സർജറി വിഭാഗം മേധാവി ഡോ. അബ്ദുൽ ലത്തീഫ്, വിവിധ വകുപ്പുമേധാവികൾ, വിവിധ സർവിസ് സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ അേന്ത്യാപചാരം അർപ്പിച്ചു. രണ്ടരയോടെ മൃതദേഹം ശ്രീകാര്യം അലത്തറ പ്രണവം വീട്ടിലേക്ക് വിലാപയാത്രയായി കൊണ്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story