Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2020 5:03 AM IST Updated On
date_range 5 Jan 2020 5:03 AM ISTസൗജന്യ ചികിത്സ നൽകാൻ ഉത്തരവ്
text_fieldsbookmark_border
തിരുവനന്തപുരം: വർക്കല ഹെലിപ്പാഡിൽ ഹെലികോപ്ടർ ഇറങ്ങവെ കാറ്റടിച്ച് വീണ് പരിക്കേറ്റ തൊഴിലുറപ്പുതൊഴിലാളിക്ക് ച ികിത്സ പൂർണമായും സൗജന്യമാക്കാൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന് നിർദേശം നൽകി. വർക്കല ആറാട്ടുറോഡ് പുതുവൽവീട്ടിൽ ഗിരിജ (55) ആണ് ആശുപത്രിയിൽ 14ാം വാർഡിൽ ചികിത്സയിലുള്ളത്. കഴിഞ്ഞ ഡിസംബർ 31ന് ഹെലിപ്പാഡിനടുത്ത് ഗിരിജയും സംഘവും തൊഴിലുറപ്പ് ജോലി ചെയ്യവെ ഹെലികോപ്ടറിൻെറ കാറ്റടിച്ച് വീണാണ് അപകടം. ഉപരാഷ്ട്രപതിയുടെ ശിവഗിരി സന്ദർശന ദിവസമായതിനാൽ രാവിലെ സുരക്ഷയുടെ ഭാഗമായെത്തിയ ഹെലികോപ്ടർ ഹെലിപ്പാഡിൽ ഇറങ്ങുമ്പോൾ കാറ്റടിച്ച് ഗിരിജയും ഏതാനും തൊഴിലാളികളും നിലത്തുവീണു. ഗിരിജയുടെ ദേഹത്ത് സമീപത്തെ ഗേറ്റ് ഇളകി വീഴുകയായിരുന്നു. അപകടത്തിൽ ഗിരിജയുടെ രണ്ട് കാലുകൾക്കും പരിക്കേറ്റു. രണ്ടുകാലിലും എല്ലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് വെള്ളിയാഴ്ച ശസ്ത്രക്രിയ നടത്തി. മന്ത്രിയുടെ നിർേദശപ്രകാരം ഗിരിജക്ക് ചികിത്സ പൂർണമായും സൗജന്യമാക്കാൻ നടപടി സ്വീകരിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story