Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2020 5:02 AM IST Updated On
date_range 3 Jan 2020 5:02 AM ISTഎഫ്.എസ്.ഇ.ടി.ഒ പ്രകടനം നടത്തും
text_fieldsbookmark_border
തിരുവനന്തപുരം: റെയില്‍വേ യാത്രാനിരക്ക്, ഇന്ധനവില വര്‍ധനകള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്ന് എഫ്.എസ്.ഇ.ടി.ഒ സംസ്ഥാന കമ്മിറ്റി. രാജ്യത്തിൻെറ ജനാധിപത്യ മതേതരമൂല്യങ്ങളെ തകര്‍ത്തും ഭരണഘടനാ തത്ത്വങ്ങളെ ലംഘിച്ചും രാജ്യത്തെ മതാടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നടപടികള്‍ക്കെതിരെ ജനങ്ങളാകെ തെരുവിലിറങ്ങി പ്രതിഷേധിക്കുന്ന ഘട്ടത്തിലും ജനേദ്രാഹ നടപടികളില്‍നിന്ന് തങ്ങള്‍ പിന്മാറില്ലെന്ന് തെളിയിക്കുന്നതാണ് റെയില്‍വേ യാത്രാനിരക്ക് ഇന്ധനവില വർധനയെന്ന് അവര്‍ കുറ്റപ്പെടുത്തി. വിലവർധനയില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച ജില്ല കേന്ദ്രങ്ങളിലും താലൂക്ക് കേന്ദ്രങ്ങളിലും എഫ്.എസ്.ഇ.ടി.ഒ പ്രതിഷേധപ്രകടനങ്ങള്‍ നടത്തുമെന്ന് സംസ്ഥാന പ്രസിഡൻറ് കെ.സി. ഹരികൃഷ്ണനും ജനറല്‍ സെക്രട്ടറി ടി.സി. മാത്തുക്കുട്ടിയും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story