Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2020 5:02 AM IST Updated On
date_range 3 Jan 2020 5:02 AM ISTആഫ്രിക്കയിൽനിന്ന് വിമാന സർവിസ് വേണം
text_fieldsbookmark_border
തിരുവനന്തപുരം: ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് കൊച്ചിയിലേക്ക് വിമാനസർവിസ് വേണമെന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന ്നുള്ള പ്രതിനിധികൾ ലോക കേരളസഭയിൽ ആവശ്യമുന്നയിച്ചു. ലോകകേരളവും കലാസാംസ്‌കാരിക രംഗവും എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ മലയാളം മിഷൻ പ്രവർത്തനങ്ങൾ പ്രശംസനീയമായി. മലയാളം ഇൻറർനാഷനൽ ലാംഗ്വേജ് കോൺഫറൻസ് അടുത്തവർഷം ജർമനിയിൽ നടത്തണമെന്ന ആവശ്യവുമായാണ് ജർമൻ പ്രതിനിധി എത്തിയത്. വിദേശരാജ്യങ്ങളിൽ മലയാളം ഫിലിം ഫെസ്റ്റിവൽ ആവശ്യം യോഗത്തിൽ പ്രധാനമായും ഉയർന്നുവന്നു. കേരള കൗൺസിൽ ഫോർ കൾചറൽ റിലേഷൻ സ്ഥാപിക്കുക, ആഗോളതലത്തിൽ സാംസ്‌കാരിക വിനിമയ കേന്ദ്രം, സംഗീത നാടക അക്കാദമിയുടെ ചാപ്റ്ററുകൾ പുനഃസ്ഥാപിക്കുക, വിദേശ യൂനിവേഴ്സിറ്റികളിൽ മലയാളം പഠിക്കാനുള്ള സാഹചര്യം ഒരുക്കുക തുടങ്ങിയവ ചർച്ചയായി. മലയാളഭാഷ പഠിക്കാനുള്ള ഓൺലൈൻ കോഴ്സ് വേണമെന്ന് പോളണ്ടിൽ നിന്ന് എത്തിയ മിഥുൻ മോഹൻ ആവശ്യപ്പെട്ടു. തെക്കേ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ സജീവ സാന്നിധ്യം ശ്രദ്ധേയമായി. ആഫ്രിക്കൻ കുടിയേറ്റം ആരംഭിച്ചിട്ട് 50 വർഷമായെങ്കിലും അത് ഇതുവരെ ഡോക്യുമൻെറ് ചെയ്യപ്പെട്ടിട്ടില്ല. ഇതിനുള്ള മുൻകൈ സർക്കാർ ഒരുക്കണമെന്ന് ആവശ്യമാണ് അവർ ഉന്നയിച്ചത്. മൊസാംബീക്, ബോട്സ്വാന, അംഗോള, കെനിയ, സാംബിയ, തെക്കേ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസികളായ മലയാളികളാണ് ചർച്ചയിൽ പ്രധാനമായും പങ്കെടുത്തത്. നോർക്ക റൂട്ട്സ് രജിസ്ട്രേഷൻ നടപടികൾ ലഘൂകരിക്കണമെന്ന ആവശ്യവും മുഴുവൻ അംഗങ്ങളും ഉന്നയിച്ചു. മലയാളം മിഷൻ കോഴ്സുകൾക്ക് ആവശ്യമായ അംഗീകാരം, ആഫ്രിക്കൻ രാജ്യങ്ങളിൽ നടക്കുന്ന ട്രേഡ് െഫയറുകളിൽ സംസ്ഥാനത്തിൻെറ സാന്നിധ്യം, സ്റ്റുഡൻറ്സ് എക്സ്ചേഞ്ച് പോലുള്ള പദ്ധതികൾ എന്നിവയും യോഗത്തിൽ ചർച്ചയായി. ടൂറിസം, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളിൽ സംസ്ഥാനത്തിനുള്ള സാധ്യതകൾ യോഗത്തിൽ ഉയർന്നുവന്നു. കേരളത്തിൽനിന്ന് പശ്ചാത്യരാജ്യങ്ങളിലേക്ക് ഉന്നത വിദ്യാഭ്യാസത്തിനായി പോകുന്ന വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങൾ, പാശ്ചാത്യ ഭാഷാ പ്രാവീണ്യം സംബന്ധിച്ച വിഷയങ്ങൾ, തൊഴിൽപരമായ പ്രശ്നങ്ങൾ എന്നിവ ലോക കേരളസഭയുടെ രണ്ടാംദിനത്തിൽ ചർച്ചാവിധേയമായി. കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ, വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് എന്നിവർ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു. പ്രവാസക്ഷേമപദ്ധതികളുടെ വരുമാനപരിധി ഉയർത്തണം ലോക കേരളസഭയുടെ രണ്ടാം ദിനത്തിൽ നടന്ന മേഖലാ സമ്മേളനങ്ങളിൽ പ്രവാസാനന്തര പുനരധിവാസം എന്ന വിഷയത്തിൽ നിദേശങ്ങൾ ചർച്ച ചെയ്യപ്പെട്ടു. വിദേശത്തെ തൊഴിലിന് ശേഷം മടങ്ങിയെത്തുന്ന പ്രവാസിമലയാളികളെ പുനരധിവസിപ്പിക്കാനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ്, കേരള പ്രവാസി വെൽഫെയർ ബോർഡ് എന്നീ സ്ഥാപനങ്ങൾ വഴി നടപ്പാക്കുന്ന നിരവധി പദ്ധതികളെക്കുറിച്ച് ചർച്ചയിൽ വിശദീകരിച്ചു. വെസ്റ്റ് ഇൻഡീസ്, സാംബിയ, ദുൈബ, സൗദി, ഖത്തർ, ബഹ്ൈറൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ നിർദേശങ്ങൾ ഉന്നയിച്ചു. മന്ത്രിമാരായ കെ.ടി. ജലീൽ, പി. തിലോത്തമൻ എന്നിവർ മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story