Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2020 5:02 AM IST Updated On
date_range 3 Jan 2020 5:02 AM ISTവീട് കത്തിനശിച്ചു
text_fieldsbookmark_border
കരുനാഗപ്പള്ളി: പലകയും ഷീറ്റുപയോഗിച്ച് നിർമിച്ച വീട് തീപിടിച്ച് പൂർണമായും നശിച്ചു. കോഴിക്കോട് എസ്.വി മാർക്കറ്റിന് സമീപം മംഗല്ലശ്ശേരിൽ കിഴക്കതിൽ ഗീതയുടെ വീടാണ് പൂർണമായും നശിച്ചത്. കഴിഞ്ഞരാത്രി 8.30ഒാടെയാണ് വീടിന് തീപിടിച്ചത്. വികലാംഗയായ ഗീത സമീപത്തെ വീട്ടിൽ പോയ സമയത്താണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. വീട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത് സമീപവാസികളിൽ ഭീതി പരത്തി. കരുനാഗപ്പള്ളിയിൽ നിന്നും രണ്ട് യൂനിറ്റ് ഫയർഫോഴ്സ് എത്തി ഏറെ പണിപ്പെട്ടാണ് തീ നിയന്ത്രിച്ചത്. വീട്ടിൽ ഉണ്ടായിരുന്ന രേഖകൾ ഉൾപ്പെടെ മുഴുവൻ വസ്തുക്കളും നശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story