Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2020 5:02 AM IST Updated On
date_range 3 Jan 2020 5:02 AM ISTകണ്ണികളറ്റ് ചെയിൻ സർവിസ്കിളിമാനൂർ - വർക്കല ചെയിൻ സർവിസിെൻറ പകുതിയിലേറെയും നിർത്തലാക്കി
text_fieldsbookmark_border
കണ്ണികളറ്റ് ചെയിൻ സർവിസ് കിളിമാനൂർ - വർക്കല ചെയിൻ സർവിസിൻെറ പകുതിയിലേറെയും നിർത്തലാക്കി കിളിമാനൂർ: കിളിമാനൂർ -പള്ളിക്കൽ - വർക്കല ചെയിൻ സർവിസുകളിൽ പകുതിയിലേറെയും നിർത്തലാക്കി. സ്വകാര്യ ബസുകളെ സഹായിക്കാനാണ് സർവിസുകൾ നിർത്തലാക്കിയതെന്നാണ് ആക്ഷേപം. കഴിഞ്ഞദിവസങ്ങളിൽ 30ൽ താഴെ ട്രിപ്പുകളാണ് ഈ റൂട്ടിൽ ഓടിയത്. 2019 ജൂലൈയിലാണ് കിളിമാനൂർ - പള്ളിക്കൽ - പാരിപ്പള്ളി - വർക്കല ചെയിൻ സർവിസ് ആരംഭിച്ചത്. രാവിലെ 5.30 മുതൽ രാത്രി ഒമ്പത് വരെ 10 ബസുകൾ 15 മിനിറ്റ് ഇടവിട്ട് 80 ട്രിപ്പുകൾ നടത്തുമെന്നായിരുന്നു കെ.എസ്.ആർ.ടി.സി എം.ഡിയുടെയും എം.എൽ.എമാരുടെയും പ്രഖ്യാപനം. ഉദ്ഘാടന ദിവസം കിളിമാനൂരിൽ ബി. സത്യൻ എം.എൽ.എയും വർക്കലയിൽ വി. ജോയി എം.എൽ.എയും ഫ്ലാഗ് ഓഫ് ചെയ്തു. ആദ്യമാസം കഴിഞ്ഞതോടെ കലക്ഷൻ കുറവെന്ന പേരിൽ ട്രിപ്പുകൾ കുറച്ചു. സ്വകാര്യ ബസുകൾക്ക് പിന്നാലെയായിരുന്നു ട്രിപ്പുകൾ പലതും നടത്തിയത്. ഇതിനെതിരെ നാട്ടുകാർ സംഘടിക്കുകയും സമയം പുനഃക്രമീകരിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു. വർക്കല റെയിൽവേ സ്റ്റേഷനിൽ ട്രെയിനെത്തുന്നതുമായി ബന്ധിപ്പിച്ച് സമയം ക്രമീകരിച്ചാൽ വൻലാഭ മുണ്ടാകുമെന്ന് പാസഞ്ചേഴ്സ് ഫോറം കെ.എസ്.ആർ.ടി.സി കിളിമാനൂർ ഡിപ്പോ അധികൃതർക്ക് നിവേദനം നൽകി. ചില ബസുകൾക്ക് നിത്യേന എണ്ണായിരത്തിന് മുകളിൽ കലക്ഷൻ ലഭിച്ചു. ഇതോടെ സ്വകാര്യ ബസുടമകൾ സംഘടിച്ച് സർവിസിനെ തകർക്കാൻ മുന്നിലും പിന്നിലുമായി സമയം തെറ്റിച്ച് ഓടി. ഇത് കണ്ടെത്താനോ ആർ.ടി.ഒയെ അറിയിക്കാനോ തയാറായില്ല. ഇതിനിെട ചില സർവിസുകൾ തിരുവനന്തപുരത്തേക്കടക്കം മാറ്റി ക്രമീകരിച്ചു. അതിലുണ്ടായ നഷ്ടവും കിളിമാനൂർ - വർക്കല റൂട്ടിലെ നഷ്ടമാണെന്ന് വരുത്തിത്തീർത്തു. ചില ഉദ്യോഗസ്ഥരാണ് ഇതിനു പിന്നിലെന്ന് ഭരണ-പ്രതിപക്ഷ സംഘടനകളിൽപെട്ട ജീവനക്കാർ ആരോപിച്ചിരുന്നു. നിലവിൽ നാലോ അഞ്ചോ സർവിസുകളാണ് അയക്കുന്നത്. അവയും പല ട്രിപ്പുകളും മുടക്കി മറ്റ് പ്രദേശങ്ങളിലേക്ക് അയക്കുന്നതായി ജീവനക്കാർ തന്നെ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story