Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലൈഫ് ഗുണഭോക്താക്കളുടെ...

ലൈഫ് ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും

text_fields
bookmark_border
കിളിമാനൂർ: കിളിമാനൂർ ബ്ലോക്കിലെ എട്ട് പഞ്ചായത്തുകളിൽപെട്ട ലൈഫ് ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും ശനിയാഴ്ച നടക്കും. കിളിമാനൂർ ഗവ.എച്ച്‌.എസ്.എസ് ഒാഡിറ്റോറിയത്തിൽ രാവിലെ 9.30ന് നടക്കുന്ന ചടങ്ങ് ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്ഘാടനം ചെയ്യും. അടൂർ പ്രകാശ് എം.പി മുഖ്യ പ്രഭാഷണം നടത്തും. ആദ്യ അപേക്ഷ വി. ജോയി എം.എൽ.എ ഏറ്റുവാങ്ങും. ബി. സത്യൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ഉദ്ഘാടനത്തിൻെറ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സിവിൽ സപ്ലൈസ്, കൃഷി, സാമൂഹികനീതി, കുടുംബശ്രീ, ഐ.ടി, ഫിഷറീസ്, തൊഴിലുറപ്പ് പദ്ധതി, വ്യവസായം, പട്ടികജാതി- വർഗ വകുപ്പ്, ക്ഷീരവികസനം, ആരോഗ്യം, റവന്യൂ, ശുചിത്വമിഷൻ, വനിത- ശിശുക്ഷേമം, ഗ്രാമവികസനം, ലീഡ് ബാങ്ക് അടക്കം 20ഓളം സ്റ്റാളുകൾ ഒരുക്കും. ഇവിടെ നിന്ന് ഗുണഭോക്താക്കൾക്ക് സേവനങ്ങൾ ലഭ്യ മാകുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീജാ ഷൈജുദേവ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story