Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2020 5:02 AM IST Updated On
date_range 3 Jan 2020 5:02 AM ISTകാരുണ്യ പ്രവർത്തകർ ഇൗശ്വര ചൈതന്യമുള്ളവർ -ഡെപ്യൂട്ടി സ്പീക്കർ
text_fieldsbookmark_border
തിരുവനന്തപുരം: ജീവകാരുണ്യ പ്രവർത്തകർ ഇൗശ്വര ചൈതന്യം സിദ്ധിച്ചവരാണെന്നും ദൈവസാന്നിധ്യം ലഭിച്ചവർക്കുമാത്രമേ ഒരു നല്ല ചാരിറ്റി പ്രവർത്തകനാകാൻ കഴിയൂ എന്നും ഡെപ്യൂട്ടി സ്പീക്കർ വി. ശശി. തിരുവനന്തപുരം സഹനം ചാരിറ്റബിൾ ഫോറത്തിൻെറ ഉദ്ഘാടനവും പ്രഥമ അംഗത്വ വിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യ അംഗത്വം നൂറുൽ ഇസ്ലാം യൂനിവേഴ്സിറ്റി പ്രോ ചാൻസലർ എം.എസ്. ഫൈസൽഖാന് ഡെപ്യൂട്ടി സ്പീക്കർ നൽകി നിർവഹിച്ചു. ഫോറം ജനറൽ സെക്രട്ടറി കല്ലാട്ടുമുക്ക് സലിം അധ്യക്ഷതവഹിച്ചു. സമ്മേളനത്തിൽ പാളയം ഇമാം മൗലവി വി.പി. സുഹൈബ്, കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡൻറ് കരമന ബയാർ, എ.ആർ. നിസ്താർ, ജസീം ചിറയിൻകീഴ്, പി. സെയ്യദലി തുടങ്ങിയവർ പെങ്കടുത്തു. കാപ്ഷൻ charity സഹനം ചാരിറ്റബിൾ ഫോറത്തിൻെറ ആദ്യ അംഗത്വം നൂറുൽ ഇസ്ലാം യൂനിവേഴ്സിറ്റി പ്രോ ചാൻസലർ എം.എസ്. ൈഫസൽഖാന് നൽകി ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്ഘാടനം ചെയ്യുന്നു. കരമന ബയാർ, പാളയം ഇമാം മൗലവി വി.പി. സുഹൈബ് എന്നിവർ സമീപം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story