Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2020 5:02 AM IST Updated On
date_range 2 Jan 2020 5:02 AM ISTമുഖ്യമന്ത്രിയുടെ വീട്ടുപടിക്കൽ സമരം; അരിപ്പ ഭൂസമരക്കാരെ അറസ്റ്റ് ചെയ്തു
text_fieldsbookmark_border
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വീട്ടുപടിക്കൽ 100 മണിക്കൂർ കഞ്ഞിവെപ്പ് സമരം നടത്താനെത്തിയ സ്ത്രീകളടക്കമുള്ള അരിപ്പ ഭൂസമരക്കാരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. കൃഷിഭൂമി നൽകി സമരം ഒത്തുതീർക്കണമെന്നാവശ്യപ്പെട്ടാണ് ആദിവാസി ദലിത് മുന്നേറ്റസമിതി കുളത്തൂപ്പുഴയിൽനിന്ന് 28ന് പദയാത്ര തുടങ്ങിയത്. ബുധനാഴ്ച രാവിലെ വെള്ളയമ്പലം അയ്യങ്കാളി പ്രതിമക്ക് മുന്നിൽനിന്ന് മാർച്ച് ആരംഭിച്ചു. ദേവസ്വം ബോർഡ് ജങ്ഷന് മുന്നിലെത്തിയപ്പോൾ അസിസ്റ്റൻറ് കമീഷണറുടെ നേതൃത്വത്തിൽ പൊലീസ് മാർച്ച് തടഞ്ഞു. സമരസമിതി നേതാവ് ശ്രീരാമൻ കൊയ്യോനെ പൊലീസ് ജീപ്പിൽ കയറ്റാൻ ശ്രമിച്ചതോടെ സ്ത്രീകളും കുട്ടികളുമടക്കം സംഘം തടയാൻ ശ്രമിച്ചു. കൈക്കുഞ്ഞുങ്ങളുമായെത്തിയ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ വലിച്ചിഴച്ചാണ് പൊലീസ് വാനിൽ കയറ്റിയത്. അറസ്റ്റ് ചെയ്തവരെ മണിക്കൂറുകൾക്കുശേഷമാണ് വിട്ടയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story