Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2020 5:02 AM IST Updated On
date_range 2 Jan 2020 5:02 AM ISTപ്ലാസ്റ്റിക് ക്യാരിബാഗുകൾ ശേഖരിക്കാൻ നഗരസഭാ കൗണ്ടർ
text_fieldsbookmark_border
തിരുവനന്തപുരം: സർക്കാർ നിരോധിച്ച പ്ലാസ്റ്റിക്, നോൺ വോവൻ പോളി െപ്രാപ്പിലീൻ ക്യാരി ബാഗുകൾ കൈവശമുള്ള വ്യാപാ രികൾക്ക് അവ നഗരസഭക്ക് മാറാം. ഇതിനായി നഗരസഭ സജ്ജമാക്കിയ കൗണ്ടർ ഗാന്ധിപാർക്കിൽ മേയർ. കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ഈ കൗണ്ടറിൽ നിന്ന് സബ്സിഡി നിരക്കിൽ തുണിസഞ്ചികൾ വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. നഗരസഭയുടെ അഞ്ച്തുണിസഞ്ചി നിർമാണ യൂനിറ്റുകളിൽ നിർമിച്ച സഞ്ചികളാണ് ഇതിലൂടെ വിപണനം നടത്തുന്നത്. വ്യാഴാഴ്ച രാവിലെ 9.30 മുതൽ വൈകീട്ട് 5.30 വരെ കൗണ്ടർ ഗാന്ധി പാർക്കിൽ പ്രവർത്തിക്കും. തുടർന്നുള്ള ദിവസങ്ങളിൽ കൗണ്ടറിൻെറ പ്രവർത്തനം പാളയത്തെ നഗരസഭാ മെയിൻ ഓഫിസിലേക്ക് മാറ്റും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story