Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2020 5:02 AM IST Updated On
date_range 2 Jan 2020 5:02 AM ISTലോക സംഗീതവുമായി പ്രവാസ സംഗീതിക ഇന്ന്
text_fieldsbookmark_border
തിരുവനന്തപുരം: ലോക കേരളസഭയുടെ സാംസ്‌കാരിക അവതരണങ്ങൾക്ക് മിഴിവേകാൻ പ്രവാസ സംഗീതിക അരങ്ങേറും. വ്യാഴാഴ്ച വൈകീട്ട് 7.30ന് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ ലോക പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞയും ബംഗ്ലാദേശ് സ്വദേശിനിയുമായ സാമിയ മെഹ്ബൂബ് അഹമ്മദ് അവതരിപ്പിക്കുന്ന സവിശേഷ ഹിന്ദുസ്ഥാനി സംഗീതവിരുന്ന് അരങ്ങേറും. തുടർന്ന്, പ്രവാസ സംഗീതിക എന്ന ഗ്ലോബൽ എക്സൈൽ ബാൻഡ് മൾട്ടി മീഡിയ മെഗാഷോ അവതരിപ്പിക്കും. പ്രവാസ ജീവിതത്തിലൂടെ മലയാളി സ്വായത്തമാക്കിയ അന്തർദേശീയ സംഗീതങ്ങളിലൂടെയുള്ള ആലാപന ദൃശ്യ യാത്രയാണ് നാടക ചലച്ചിത്ര സംവിധായകനും ഭാരത് ഭവൻ മെംബർ സെക്രട്ടറിയുമായ പ്രമോദ് പയ്യന്നൂർ സാക്ഷാത്കാരം നിർവഹിക്കുന്ന പ്രവാസ സംഗീതിക. ആഫ്രിക്ക, റഷ്യ, പഞ്ചാബ്, തെലുങ്കാന, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിൽ നിന്നുള്ള വിഖ്യാത ഗായക സംഘമാണ് പ്രവാസ സംഗീതിക വേദിയിൽ അവതരിപ്പിക്കുന്നത്. പ്രമുഖ നൈജീരിയൻ സംഗീതജ്ഞൻ ജോർജ് അക്വിറ്റി അബ്ബാൻ, യൂറോപ്പിൽ നിന്നുള്ള ബ്യൂഗിൾ കലാകാരി അലീനവാഗിൻ, സൂഫി ഗായിക അനിത ശൈഖ്, ജാസി ഗിഫ്റ്റ്, സി.ജെ. കുട്ടപ്പൻ, മത്തായി സുനിൽ തുടങ്ങിയവർ ലോക സംഗീത ശൈലികൾ അവതരിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story