Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗുരുവിനെ...

ഗുരുവിനെ രാഷ്​ട്രഗുരുവായി പ്രഖ്യാപിക്കണം -കെ.പി. രാമനുണ്ണി

text_fields
bookmark_border
വർക്കല: മഹാത്മ ഗാന്ധി പോലും വണങ്ങിയ ശ്രീനാരായണഗുരുവിനെ രാജ്യം രാഷ്ട്രഗുരുവായി പ്രഖ്യാപിക്കണമെന്ന് പ്രമുഖ എ ഴുത്തുകാരൻ കെ.പി. രാമനുണ്ണി. 87ാമത് ശിവഗിരി തീർഥാടനത്തിൻെറ ഭാഗമായി നടന്ന സാഹിത്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭേദചിന്ത വെടിഞ്ഞ് അപരനെ സ്വന്തമെന്ന് കാണാനുള്ള മനസ്സുണ്ടായാൽ മാത്രമേ ഇന്ന് നടക്കുന്ന എല്ലാ പ്രശ്നങ്ങളിൽനിന്നും രാജ്യം രക്ഷപ്പെടുകയുള്ളൂവെന്ന അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ജാതി എന്നുപറഞ്ഞ ഗുരുവിൻെറ മതം എല്ലാ മതങ്ങളും ചേർന്ന ഏക മതം ആയിരുന്നിരിക്കാമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച നോവലിസ്റ്റ് കെ.ആർ. മീര പറഞ്ഞു. സ്വാമി സാന്ദ്രാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി അവ്യയാനന്ദ, ദേശമംഗലം രാമകൃഷ്ണൻ, വി.ജെ. ജെയിംസ്, പി. സുരേന്ദ്രൻ, എൻ. അജിത്കുമാർ, മങ്ങാട് ബാലചന്ദ്രൻ, തനൂജ ഭട്ടതിരി, ഡോ. അജയൻ പനയറ, ഡോ.ബി. ഭുവനേന്ദ്രൻ, വണ്ടന്നൂർ സന്തോഷ് എന്നിവർ സംസാരിച്ചു. File name 1 VKL 3 Litt.sammelanam ulkadanam KP Ramanunni ഫോട്ടോ കാപ്ഷൻ ശിവഗിരിയിൽ നടന്ന സാഹിത്യ സമ്മേളനം പ്രമുഖ സാഹിത്യകാരൻ കെ.പി. രാമനുണ്ണി ഉദ്ഘാടനം ചെയ്യുന്നു ●
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story