Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2020 5:02 AM IST Updated On
date_range 2 Jan 2020 5:02 AM ISTടൂറിസ്റ്റ് ബസുകളിൽ മോഷണം
text_fieldsbookmark_border
കല്ലമ്പലം: ദേശീയപാതയിൽ തട്ടുപാലം പെട്രോൾ പമ്പിന് എതിർവശത്ത് പാർക്ക് ചെയ്തിരുന്ന രണ്ട് ടൂറിസ്റ്റ് ബസുകളിൽനിന ്നും വിലപിടിപ്പുള്ള മ്യൂസിക് സിസ്റ്റം കവർന്നു. കൈപ്പള്ളി, ബ്ലസി ബസുകളിലാണ് കഴിഞ്ഞദിവസം രാത്രിയിൽ മോഷണം നടന്നത്. സ്ഥലത്തെ സി.സി.ടി.വി കാമറകൾ പരിശോധിച്ചതിൽനിന്നും പൊലീസിന് സൂചനകൾ ലഭിച്ചു. രാത്രി ഒന്നരയോടെ ബസുകളെ മറയ്ക്കുംവിധം മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ലോറി പാർക്ക് ചെയ്യുകയും രണ്ടുപേർ അതിൽനിന്നും ഇറങ്ങിപോകുന്ന രംഗങ്ങളും കാമറയിൽ പതിഞ്ഞിട്ടുണ്ട്. രണ്ടരക്ക് ശേഷമാണ് അവർ തിരിച്ചുപോയത്. അതേലോറി കല്ലമ്പലത്തിന് സമീപത്തെ മറ്റൊരു ബസിനരുകിൽ പാർക്ക് ചെയ്തെങ്കിലും ഉടൻതന്നെ പോകുന്ന ദൃശ്യങ്ങളും കാമറയിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ ലോറിയുടെ നമ്പർ വ്യക്തമായി കാമറയിൽ തെളിയാത്തത് അന്വേഷത്തിന് ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. ബ്ലസി ബസിൽ നിന്നും ഏകദേശം ഒരുലക്ഷം വിലവരുന്ന സിസ്റ്റവും കൈപ്പള്ളി ബസിൽ നിന്നും 50,000 രൂപ വില പിടിപ്പുള്ള മ്യൂസിക് സിസ്റ്റവുമാണ് കവർന്നത്. അക്രമം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ കല്ലമ്പലം: ചാത്തമ്പാറയിലെ അൽ മലാൻ ഇൻറർനാഷനൽ ചോക്ലേറ്റ് ഫാക്ടറിയിൽ അക്രമണം നടത്തിയ കേസിലെ പ്രതി വക്കം സ്വദേശി രാമൻ വിളാകത്ത് വീട്ടിൽ ആദർശിനെ (22) കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച പതിനൊേന്നാടെ ഫാക്ടറിയിൽ അതിക്രമിച്ച് കയറിയ പ്രതി ഉടമയെ ദേഹോപദ്രവം ഏൽപിക്കുകയും വാഹനങ്ങൾ അടിച്ച് തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായാണ് കേസ്. പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. തുടർന്ന് ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story