Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2020 5:02 AM IST Updated On
date_range 2 Jan 2020 5:02 AM ISTപതിവുതെറ്റിയില്ല, ഒാടുന്ന ബസിൽ പുതുവത്സരാഘോഷം
text_fieldsbookmark_border
തിരുവനന്തപുരം: പുതുവത്സരാഘോഷത്തിനും പുതുമ കൈവിട്ടില്ല, പതിവുപോലെ ഒാടുന്ന ബസിൽ അവർ ആരവത്തോടെ പുതുവർഷത്തെ വരവേറ്റു. കിളിമാനൂർ ഡിപ്പോയിലെ സെക്രേട്ടറിയറ്റ് ബെസന്ന് വിളിപ്പേരുള്ള ഫാസ്റ്റ് പാസഞ്ചറാണ് വേറിട്ട പുതുവത്സരാഘോഷത്തിന് വേദിയായത്. തോരണങ്ങളും അലങ്കാരങ്ങളും വർണബലൂണുകളും നിറഞ്ഞ ബസ് പുതിയ പ്രതീക്ഷകളുടെ ആഹ്വാനവുമായാണ് പുതുവർഷപ്പുലരിയിൽ സർവിസ് നടത്തിയത്. ഒായൂരിൽനിന്ന് കിളിമാനൂർ വഴി തിരുവനന്തപുരത്തേക്കുള്ള ബസിലെ സ്ഥിരം യാത്രക്കാരുടെ വാട്ട്സ്ആപ് കൂട്ടായ്മയയുടെ ആഭിമുഖ്യത്തിൽ 'തുടരെട്ട യാത്രകൾ, പുലരെട്ട സൗഹൃദം' സേന്ദശമുയർത്തിയായിരുന്നു ആഘോഷ പരിപാടികൾ. പോങ്ങനാട് പിന്നിട്ടതോട ബസ് വശത്തേക്ക് നിർത്തി. കുറഞ്ഞ വാക്കുകളിൽ പുതുവത്സര സേന്ദശം. തുടർന്ന് യാത്രക്കാർക്കെല്ലാം കേക്ക് വിതരണം. സർപ്രൈസ് സമ്മാനമായിരുന്നു മറ്റൊരു പ്രത്യേകത. നറുക്കെടുപ്പിലൂടെയാണ് സമ്മാനാർഹയെ കണ്ടെത്തിയത്. കിളിമാനൂർ ഡിപ്പോയിലും കേക്ക് വിതരണം നടത്തി. തിരുവനന്തപുരത്തേക്ക് സ്ഥിരം യാത്രക്കാർ ഏറെയുള്ളതിൽ ബസിൻെറ സ്ഥിതിവിവരം, സീറ്റ് ലഭ്യത എന്നിവ കൈമാറുന്നതിന് വേണ്ടിയാണ് 'സെക്രേട്ടറിയറ്റ് ബസ്' എന്ന പേരിൽ വാട്ട്സ്ആപ് ഗ്രൂപ് ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story