Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Dec 2019 5:03 AM IST Updated On
date_range 30 Dec 2019 5:03 AM ISTമുഖ്യമന്ത്രിയുടെ വീട്ടിലേക്ക് ഭൂസമരക്കാരുടെ പദയാത്രക്ക് തുടക്കമായി
text_fieldsbookmark_border
കുളത്തൂപ്പുഴ: കൃഷിഭൂമി ആവശ്യപ്പെട്ട് ഏഴ് വര്‍ഷമായി അരിപ്പ സര്‍ക്കാര്‍ ഭൂമിയില്‍ ആദിവാസി ദലിത് മുന്നേറ്റ സമിതിയുടെ (എ.ഡി.എം.എസ്) നേതൃത്വത്തില്‍ നടക്കുന്ന ഭൂസമരത്തെ സര്‍ക്കാര്‍ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് സമര വാര്‍ഷിക ദിനത്തില്‍ മുഖ്യമന്ത്രിയുടെ വീടിനുമുന്നില്‍ പ്രതിഷേധ കഞ്ഞിവെപ്പ് സമരത്തിന് മുന്നോടിയായുള്ള പദയാത്രക്ക് തുടക്കമായി. കുളത്തൂപ്പുഴ പൊതുമാര്‍ക്കറ്റ് ജങ്ഷനില്‍ നാടന്‍പാട്ട് കലാകാരന്‍ സത്യന്‍ കോമല്ലൂര്‍, ഏകതാപരിഷത് സംസ്ഥാന പ്രസിഡൻറ് വടേകാട് മോനച്ചന്‍ എന്നിവര്‍ ചേര്‍ന്ന് സമര സമിതി പ്രസിഡൻറ് ശ്രീരാമന്‍ കൊയ്യോന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ഭൂസമര വാര്‍ഷിക ദിനമായ ജനുവരി ഒന്ന് മുതല്‍ 100 മണിക്കൂര്‍ മന്ത്രിയുടെ വസതിക്കുമുന്നിൽ പട്ടിണി കഞ്ഞിവെച്ച് പ്രതിഷേധിക്കുന്നതിനാണ് തീരുമാനം. പദയാത്രക്ക് മുന്നോടിയായി കുളത്തൂപ്പുഴ ശാസ്താക്ഷേത്രകവലയില്‍ നിന്ന് ടൗണിലേക്ക് ഭൂസമരക്കാര്‍ പ്രകടനം നടത്തി. പനമ്പറ്റയിൽ ഓട്ടോയുമായി കൂട്ടിയിടിച്ച് ട്രാവലർ മറിഞ്ഞു പത്തനാപുരം: പനമ്പറ്റ പേപ്പര്‍മില്‍ പാതയില്‍ ഓട്ടോയുമായി കൂട്ടിയിടിച്ച ട്രാവലര്‍ കുഴിയിലേക്ക് മറിഞ്ഞു. ഞായറാഴ്ച വൈകുന്നേരം 4.30ഓടെ പനമ്പറ്റ ബിവറേജസ് ഔട്ട്ലെറ്റിന് സമീപമായിരുന്നു അപകടം. അടൂര്‍ തെങ്ങമത്ത് നിന്നും കാര്യറ കാഞ്ഞിരമലയിലേക്ക് പോകുകയായിരുന്നു ട്രാവലര്‍. കൊടുംവളവില്‍ എതിര്‍ദിശയില്‍ വന്ന ഓട്ടോയിൽ ട്രാവലര്‍ ഇടിച്ചു. പെട്ടെന്ന് വെട്ടിച്ച് മാറ്റിയ ട്രാവലര്‍ പാതയുടെ എതിര്‍ വശത്ത് നിന്നും താഴ്ചയിലേക്ക് മറിയുകയായിരുന്നു. പതിനേഴ് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ശബ്ദം കേട്ട് ഓടിയെത്തിയ ഓട്ടോഡ്രൈവര്‍മാരും പ്രദേശവാസികളും ചേര്‍ന്നാണ് വാഹനത്തിനുള്ളില്‍ ഉണ്ടായിരുന്നവരെ പുറത്തെത്തിച്ചത്. ഇവര്‍ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു. ഓട്ടോഡ്രൈവറുടെ കാലുകള്‍ക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ സമീപത്തെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. കുന്നിക്കോട് നിന്നും പൊലീസും ആവണീശ്വരത്ത് നിന്നും ഫയര്‍ഫോഴ്സും സഥലത്തെത്തി. നിരന്തരം അപകടങ്ങള്‍ ഉണ്ടാകുന്ന മേഖലയാണിത്. രണ്ടുമാസം മുമ്പ് സിമൻറുമായി എത്തിയ ടോറസ് ലോറി താഴ്ചയിലേക്ക് മറിഞ്ഞിരുന്നു. ഇരുചക്രവാഹനങ്ങള്‍ അടക്കം ദിവസേന അപകടത്തില്‍പെടുന്നതായി പ്രദേശവാസികള്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story