Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഓൺലൈൻ ഭക്ഷണവിതരണത്തിന്...

ഓൺലൈൻ ഭക്ഷണവിതരണത്തിന് 'ബിഗ് ബൈറ്റ്സ്​'

text_fields
bookmark_border
തിരുവനന്തപുരം: കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ്സ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒാൺലൈൻ ഭക്ഷണവിതരണത്തിന് 'ബിഗ് ബൈറ്റ്സ്' എന്ന പുതിയ ആപ്പുമായി രംഗത്ത്. 400 റസ്റ്റാറൻറുകൾ, 200 ഡെലിവറി എക്സിക്യൂട്ടിവുകൾ എന്നിവർ പങ്കുചേരും. തിരുവനന്തപുരം നഗരം, കഴക്കൂട്ടം, ഗ്രാമ മേഖലകൾ എന്നിവിടങ്ങളിൽ സേവനം ലഭ്യമാകും. വിജയിച്ചാൽ സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച വൈകീട്ട് നാലിന് ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിലെ ഒളിമ്പിയ ഹാളിൽ നടക്കുന്ന ചടങ്ങിൽ മേയർ കെ. ശ്രീകുമാർ പദ്ധതി ഉദ്ഘാടനം ചെയ്യും. ടേബിൾ റിസർവേഷൻ, ഡൈൻ ഇൻ ഓർഡറുകൾ, പിക്കപ്പ് ഓർഡറുകൾ എന്നിവയും ലഭ്യമാക്കും. നിലവിലുള്ള ഓൺലൈൻ ആഹാരവിതരണ സംരംഭകർ ഹോട്ടൽ ഉടമകളിൽ നിന്ന് അഞ്ചുമുതൽ 30 ശതമാനം വരെ കമീഷൻ വാങ്ങുന്നു. ഹോട്ടൽ മേഖലയിലെ മത്സരങ്ങളും ക്ലൗഡ് കിച്ചൻ പോലുള്ള സംവിധാനങ്ങളുടെ കടന്നുവരവും മൂലം ഹോട്ടൽവ്യവസായം ബുദ്ധിമുട്ടുനേരിടുന്നതിനാലാണ് പുതിയ സംരംഭം ആരംഭിക്കുന്നതെന്ന് അസോസിയേഷൻ പ്രസിഡൻറ് ബി. ജയധരൻനായർ, സെക്രട്ടറി ബി. വിജയകുമാർ, ട്രഷറർ ഒ.കെ. ഖാലിദ്, രക്ഷാധികാരി സുധീർകുമാർ, സിറിയക് എന്നിവർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story