Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകനകക്കുന്നിൽ ഓർക്കിഡ്...

കനകക്കുന്നിൽ ഓർക്കിഡ് വസന്തം

text_fields
bookmark_border
തിരുവനന്തപുരം: വസന്തോത്സവത്തിൽ വർണം വിതറി ഓർക്കിഡുകളുടെ വമ്പൻ ശേഖരം. ആരെയും ആകർഷിക്കുന്ന രൂപഭംഗിയുള്ള മൊക്കാറ, ഒൺസീഡിയം, ഡെൻഡ്രോബിയം, ഹാങ്ങിങ് വാൻഡ ഇനങ്ങളിൽപെട്ട ഓർക്കിഡുകളാണ് പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൻെറ നേതൃത്വത്തിൽ കനകക്കുന്നിൽ എത്തിച്ചിരിക്കുന്നത്. ഓർക്കിഡുകളുടെ റാണിയായ കാറ്റലിയ വിഭാഗത്തിൽപെട്ട ഓർക്കിഡുകൾ കാണാൻ വൻ തിരക്കാണ്. വർഷത്തിൽ നാലു പ്രാവശ്യം പൂവിടുന്ന ആനി ബ്ലാക്കിനെ കാണാനും തിരക്കോടു തിരക്കുതന്നെ. വാണിജ്യാടിസ്ഥാനത്തിൽ ഓർക്കിഡ് കൃഷി ചെയ്യാനാഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ ഇനമാണ് ആനിബ്ലാക്ക്. 300 രൂപ മുതൽ വിലയുള്ള മൊക്കാറയാണ് മറ്റൊരിനം. ഓർക്കിഡ് പ്രേമികളുടെ ഇഷ്ട ഇനമായ മൊക്കാറയുടെ അഞ്ച് വ്യത്യസ്ത നിറങ്ങളാണ് ഇവിടെയുള്ളത്. സാധാരണയായി ഓർക്കിഡ് ചെടികൾക്ക് മണ്ണ് ആവശ്യമില്ല. എന്നാൽ, മണ്ണിൽ നടാൻ കഴിയുന്ന വ്യത്യസ്തയിനം ടാങ്കർ വില്ലകൾ, സ്പാത്തക്‌ളോട്ടസ് എന്നിവയെയും പ്രദർശനത്തിനെത്തിച്ചിട്ടുണ്ട്. സെക്രേട്ടറിയറ്റ് ഗാർഡൻ, മ്യൂസിയം എന്നിവിടങ്ങളിൽനിന്നുള്ള ഓർക്കിഡുകളും വസന്തോത്സവത്തിൽ വർണം വിതറുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story