Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആര്യങ്കാവ്...

ആര്യങ്കാവ് ക്ഷേത്രത്തിലെ തൃക്കല്യാണം ദർശിക്കാൻ ഭക്തജന തിരക്ക്

text_fields
bookmark_border
പുനലൂർ: ആര്യങ്കാവ് ശ്രിധർമശാസ്ത ക്ഷേത്രത്തിലെ പ്രസിദ്ധമായ തൃക്കല്യാണ മഹോത്സവത്തിന് വൻ ഭക്തജന തിരക്ക്. വൈകീട്ട് ആറോടെ പ്രത്യേക പൂജകൾക്കും ദീപാരാധനക്കും ശേഷം വിവാഹ ചടങ്ങുകൾ ആരംഭിച്ചു. ദേവീദേവന്മാരെ പുഷ്പാലംകൃതമായ പല്ലക്കുകളിൽ ക്ഷേത്ര പ്രദക്ഷിണമായി വലംവച്ചു. പ്രദക്ഷിണത്തിൽ നാല് ദിക്കുകളിലും ദേവിദേവനെ മൂന്ന് വലംെവച്ച് ദീപാരാധനയും നടത്തി. തുടർന്ന് ഇരുപല്ലക്കുകളും ക്ഷേത്ര പ്രദക്ഷിണം െവച്ച് തൃക്കല്യാണമണ്ഡപത്തിന് അഭിമുഖമായി എത്തിച്ചു. ശേഷം തൃക്കല്യാണ മണ്ഡപത്തിലെ പ്രത്യേകം തയാറാക്കിയ പുഷ്പാലംകൃതമായ ഊഞ്ഞാൽ പീഠത്തിലേക്ക് ദേവീദേവന്മാരെ പ്രതിഷ്ഠിച്ചു. തുടർന്ന് മണ്ഡപത്തിൽ സന്നിഹിതരായിരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് അസി. കമീഷണർ ആർ. രാജേന്ദ്രൻ നായർ, മുഖ്യാതിഥിയായ മധുര എം.എൽ.എ എസ്.എസ് ശരവണൻ, സൗരാഷ്ട്ര ബ്രാഹ്മണമഹാജനസംഘം പ്രസിഡൻറ് ആർ. രാഘവൻ, ജനറൽ സെക്രട്ടറി എസ്.ജെ. രാജൻ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ കോക്കുളത്ത് മഠത്തിൽ മാധവര് ശംഭു പോറ്റിയുടെ മുഖ്യ കാർമികത്വത്തിൽ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ തൃക്കല്യാണ ചടങ്ങുകൾ നടന്നു. തുടർന്ന് സൗരാഷ്ട്ര ബ്രാഹ്മണ മഹാജനസംഘം പ്രസാദമായ മഞ്ഞച്ചരട് വിതരണം ചെയ്തു. തമിഴ്നാട്ടിൽ നിന്നടക്കം നൂറുകണക്കിന് ഭക്തരാണ് തൃക്കല്യാണചടങ്ങിൽ പങ്കെടുത്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story