Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവാവറയമ്പലം, കീഴാവൂർ,...

വാവറയമ്പലം, കീഴാവൂർ, വെള്ളൂർ ഭാഗങ്ങളിൽ സാമൂഹികവിരുദ്ധർ അഴിഞ്ഞാടി

text_fields
bookmark_border
തെരുവുവിളക്കുകൾ, കാർ, ബോർഡുകൾ, കൊടികൾ എന്നിവ നശിപ്പിച്ചു പോത്തൻകോട്: വാവറയമ്പലം, അണ്ടൂർക്കോണം കീഴാവൂർ, വെള്ളൂർ ഭാഗങ്ങളിൽ സാമൂഹികവിരുദ്ധർ സംഘംചേർന്ന് പൊതുമുതൽ ഉൾപ്പെടെ നശിപ്പിച്ചു. കീഴാവൂർ-കല്ലറ ക്ഷേത്രം-സി.ആർ.പി.എഫ് റോഡിലെ പതിനഞ്ചോളം തെരുവുവിളക്കുകൾ അക്രമികൾ എറിഞ്ഞുപൊട്ടിച്ചു. റോഡിൻെറ വശത്തായി ഒതുക്കിയിട്ടിരുന്ന കീഴാവൂർ സ്വദേശി ഹുസൈൻെറ കാറിൻെറ ചില്ലുകൾ തകർത്തു. ജങ്ഷനുകളിൽ സ്ഥാപിച്ചിരുന്ന ബി.ജെ.പി കൊടികളും ബോർഡുകളും നശിപ്പിച്ചു. പരക്കെയുള്ള അക്രമങ്ങളെ തുടർന്ന് നാട്ടുകാർ പൊലീസിൽ പരാതി നൽകി. വാവറയിൽ പുലിവീട് വാർഡ് കമ്മിറ്റി സ്വകാര്യവ്യക്തിയുടെ വസ്തുവിൽ സ്ഥാപിച്ചിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൂറ്റൻചിത്രവും നശിപ്പിച്ചു. പോത്തൻകോട്, മംഗലപുരം സ്റ്റേഷൻ അതിർത്തികളിലാണ് ചൊവ്വാഴ്ച അർധരാത്രി അക്രമങ്ങൾ അരങ്ങേറിയത്. ബൈക്കിലെത്തിയ സംഘമാണ് നശീകരണം നടത്തിയതെന്നും നാട്ടുകാർ പറയുന്നു. IMG-20191227-WA0032 1. കീഴാവൂർ സ്വദേശി ഹുസൈൻെറ കാറിൻെറ ചില്ലുകൾ അക്രമികൾ തകർത്ത നിലയിൽ IMG-20191227-WA0033 2. ബോർഡ് തകർത്ത നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story