Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Dec 2019 5:03 AM IST Updated On
date_range 28 Dec 2019 5:03 AM ISTയുവാവിെൻറ കട അടിച്ചുതകർത്തതായി പരാതി
text_fieldsbookmark_border
യുവാവിൻെറ കട അടിച്ചുതകർത്തതായി പരാതി തിരുവനന്തപുരം: കട ഒഴിയാൻ സാവകാശം അനുവദിക്കുന്ന ഹൈകോടതി ഉത്തരവ് നിലനിൽക്കെ, കടയുടമയും ഗുണ്ടകളും ചേർന്ന് പൊലീസിൻെറ ഒത്താശയോടെ കട അടിച്ചുതകർത്തതായി പരാതി. വിളപ്പിൽശാല കൊല്ലംകോണം അൻവർ മൻസിലിൽ അൻവറാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്. ക്രിസ്മസ്ദിനത്തലേന്ന് വൈകുന്നേരമുണ്ടായ ആക്രമണത്തിൽ 15 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നും മുമ്പും ഇത്തരത്തിലുള്ള ആക്രമണമുണ്ടായെന്നും അൻവർ പറഞ്ഞു. വർഷങ്ങളായി പച്ചക്കറിക്കച്ചവടം നടത്തുന്നു. കടയുടെ ഉടമസ്ഥൻ പലപ്രാവശ്യമായി ഒഴിയാൻ ആവശ്യപ്പെട്ടു. മറ്റൊരു കട ലഭിക്കുന്നതുവരെ സാവകാശം താൻ ആവശ്യപ്പെെട്ടങ്കിലും അതുണ്ടായില്ല. തുടർന്ന് കോടതിയിൽ കേസ് ഫയൽ ചെയ്തത്. ഹൈകോടതിയിൽ നിന്നും തനിക്കനുകൂലമായ വിധി നിലനിൽക്കെയാണ് അതിക്രമിച്ചുകടന്ന് സാധനങ്ങൾ നശിപ്പിച്ചതും ഭാര്യയെ കൈയേറ്റം ചെയ്തതെന്നുമെന്ന് അൻവർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. കടയുടമയുടെ ഇൗ അതിക്രമത്തിന് പ്രാദേശിക രാഷ്ട്രീയ നേതാക്കളുടേയും പൊലീസിൻെറയും ഒത്താശയുണ്ടായതായും അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story