Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൗരത്വഭേദഗതി...

പൗരത്വഭേദഗതി നിയമത്തിനെതിരെ വിവിധ ജമാഅത്തുകളുടെ നേതൃത്വത്തില്‍ കൂറ്റൻ പ്രതിഷേധ റാലികള്‍ നടന്നു

text_fields
bookmark_border
അമ്പലത്തറ: രാജ്യത്തിൻെറ അസ്ഥിത്വത്തെപ്പോലും തകര്‍ക്കുന്നതാണ് പൗരത്വഭേദഗതി നിയമമെന്ന് വി.എസ്. ശിവകുമാര്‍ എം.എല്‍.എ. പരുത്തിക്കുഴി ജുമാമസ്ദിജിൻെറയും ഹൈവേ ജുമാമസ്ജിൻെറയും നേതൃത്വത്തില്‍ നടന്ന പ്രതിഷേധറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിൻെറ മതേതര സങ്കൽപത്തെപ്പോലും തകര്‍ക്കുന്ന നിയമത്തിനെതിരെ പൊതുസമൂഹം പ്രതിഷേധങ്ങളുമായി തെരുവിലാെണന്നും തെറ്റുതിരുത്താന്‍ കേന്ദ്രം തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. പരുത്തിക്കുഴി ജങ്ഷല്‍നിന്ന് ആരംഭിച്ച പ്രതിഷേധ റാലി ഹൈവേയില്‍ സമാപിച്ചു. ഇമാമുമാരായ മുഹസിന്‍കോയ തങ്ങള്‍, റഫീഖ് അല്‍-ഖാസിമി, പള്ളി പ്രസിഡൻറ് റാഫി, എസ്.എ, സുന്ദര്‍, ഫാദര്‍ മാത്യൂജോണ്‍, ഫാദര്‍ ജേക്കബ് സ്ജല്ലസ് എന്നിവര്‍ സംസാരിച്ചു. പൂന്തുറ പുത്തന്‍പള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജുമുഅ നമസ്കാരാനന്തരം പള്ളിക്ക് മുന്നില്‍നിന്ന് ചീഫ് ഇമാം കെ.കെ. സുലൈമാന്‍ മൗലവിയുടെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ഥനയോടെ ആരംഭിച്ച പ്രതിഷേധറാലിയില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു. പൗരത്വനിയമത്തിലൂടെ നഷ്ടം സംഭവിക്കാന്‍ പോകുന്നത് മുസ്ലിം സമുദായത്തിന് മാത്രമല്ലെന്നും വരുംനാളുകളില്‍ മറ്റു മതവിഭാഗങ്ങള്‍ക്കും ദോഷമായി തീരുമെന്നും സമരത്തിനുമുന്നില്‍ കേന്ദ്രം മുട്ടുമടക്കുമെന്നും പുത്തന്‍പള്ളി ഇമാം അബുറയ്യാന്‍ ദാക്കിര്‍ മൗലവി പറഞ്ഞു. പുത്തന്‍പള്ളിയില്‍നിന്ന് ആരംഭിച്ച പ്രതിഷേധ റാലി അമ്പലത്തറ, തിരുവല്ലം വഴി പുത്തന്‍പള്ളിയില്‍ സമാപിച്ചു. ജമാഅത്ത് സെക്രട്ടറി വൈ.എം. താജുദ്ദീന്‍, സെക്രട്ടറിമാരായ ജെ.കെ. അനസ്, എ. നൂജും, അബുസാലി മൗലവി എന്നിവര്‍ നേതൃത്വം നല്‍കി. നൂറ്റാണ്ടുകളായി ജനങ്ങള്‍ നെഞ്ചിലേറ്റുന്ന ഭരണഘടനയുടെ വിശ്വാസത്തെ പോലും വെല്ലുവിളിക്കുന്ന പൗരത്വഭേദഗതി നിയമത്തിനെതിരെ വരും ദിവസങ്ങളില്‍ കൂടുതല്‍ സമരത്തിന് രാജ്യം സാക്ഷിയാക്കേണ്ടി വരുമെന്ന് മുന്‍ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍ പറഞ്ഞു. മണക്കാട് വലിയപള്ളി ജുമാമസ്ജിദിൻെറ ആഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണക്കാട് വലിയപള്ളി ചീഫ് ഇമാം ഇ.പി. അബൂബക്കര്‍ മൗലവി, വിവിധ രാഷ്ട്രീപാര്‍ട്ടികളെ പ്രതിനിധീകരിച്ച് ശരത്ചന്ദ്രപ്രസാദ്, ജയന്‍, സജ്ജാദ് എന്നിവര്‍ സംസാരിച്ചു. മണക്കാട് വലിയപള്ളിയില്‍നിന്ന് ആരംഭിച്ച റാലിക്ക് ജമാഅത്ത് പ്രസിഡൻറ് അബ്ദുൽ ഖാദര്‍ ഹാജി, ജനറല്‍ സെക്രട്ടറി അലന്‍ നസീര്‍, എം.എ. ഹസന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കമലേശ്വരം വഴി മണക്കാട് പോസ്റ്റ് ഒാഫിസിന് മുന്നില്‍ സമാപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story