Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2019 5:03 AM IST Updated On
date_range 21 Dec 2019 5:03 AM ISTപൗരത്വ ഭേദഗതി നിയമം: വ്യാപക പ്രതിഷേധം
text_fieldsbookmark_border
കല്ലറ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വ്യാപക പ്രതിഷേധം. ദക്ഷിണ കേരള ലജ്‌ലനത്തുല്‍ മുഅല്ലിമീന്‍ കല്ലറ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. കല്ലറ പള്ളിമുക്കില്‍നിന്ന് ആരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിന് പേര്‍ പെങ്കടുത്തു. തുടര്‍ന്ന്, ചേര്‍ന്ന പൊതുസമ്മേളനം കെ.എസ്. ശബരീനാഥന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഹസന്‍ റഷാദി തോട്ടുംപുറം അധ്യക്ഷനായിരുന്നു. തോന്നയ്ക്കല്‍ ഉവൈസ് അമാനി ആമുഖ പ്രഭാഷണവും കെ.പി. സന്തോഷ് കുമാര്‍, തോന്നയ്ക്കല്‍ ജമാല്‍ എന്നിവര്‍ പൗരത്വ ഭേദഗതി നിയമ വിശദീകരണവും കരമന അഷ്‌റഫ് മൗലവി മുഖ്യ പ്രഭാഷണവും നടത്തി. കല്ലറ പഞ്ചായത്ത് പ്രസിഡൻറ് ജി. ശിവദാസന്‍, വാമനപുരം ബ്ലോക്ക് പഞ്ചായത്തംഗം ഷാഫി പാങ്ങോട്, കല്ലറ ബിജു, എസ്.കെ. സതീഷ്, സുഹൈല്‍ പാലുവള്ളി, മധു കല്ലറ, എം.ബി. നാസറുദ്ദീന്‍ നഈമി, എല്‍.എം. ഷിറാസി ബാഖവി എന്നിവര്‍ സംസാരിച്ചു. വെഞ്ഞാറമൂട്: വാമനപുരം, കുറ്ററ, കാരേറ്റ്, ആനച്ചല്‍ ജമാഅത്തുകളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിച്ചു. കാരേറ്റ് നിന്ന് ആരംഭിച്ച പ്രകടനം വാമനപുരം ജങ്ഷനില്‍ സമാപിച്ചു. തുടര്‍ന്നു നടന്ന സമ്മേളനം അടൂര്‍ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. വെഞ്ഞാറമൂട് ജമാഅത്ത് ചീഫ് ഇമാം നിസാറുദ്ദീന്‍ മന്നാനി അധ്യക്ഷനായിരുന്നു. കടുവയില്‍ ഇര്‍ഷാദ് ബാഖവി മുഖ്യപ്രഭാഷണം നടത്തി. വാമനപുരം പഞ്ചായത്ത് പ്രസിഡൻറ് കെ. ദേവദാസ്, രമണി പി. നായര്‍, രാജീവ് പി. നായര്‍, വെഞ്ഞാറമൂട് സുധീര്‍, റാഫി മന്നാനി, മഹേഷ് ചേരിയില്‍, എം.എം. ഹാഷിം, എ.എം. യൂസുഫ് പണയില്‍, സലിം. യു, മുഹമ്മദ് ഷിഫ, ജഹാംഗിര്‍ എന്നിവര്‍ സംസാരിച്ചു. പേരുമല ജമാഅത്തിൻെറ ആഭിമുഖ്യത്തില്‍ പ്രതിഷേധ സംഗമവും റാലിയും നടന്നു. പ്രതിഷേധ സംഗമം ജമാഅത്ത് സെക്രട്ടറി ഇ.എ. അസീസ് ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡൻറ് തേമ്പാക്കാല ബഷീര്‍, ചീഫ് ഇമാം അഷ്‌റഫ് മൗലവി എന്നിവര്‍ സംസാരിച്ചു. vamanapuram perumala mla one
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story