പെൺകരുത്ത് സമാപനം 19ന്

05:04 AM
15/12/2019
തിരുവനന്തപുരം: പെൺകരുത്ത് കളരിപ്പയറ്റ് പരിശീലനത്തിൻെറ സമാപനം 19ന് രാവിലെ സൂര്യകാന്തിയിൽ നടത്തുമെന്ന് യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാർ പി. ബിജു വാർത്തസമ്മേളനത്തിൽ അറിയിച്ചു. സമാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി. ജയരാജൻ അധ്യക്ഷത വഹിക്കും. ഗവ. വിമൻസ് കോളജ്, നഴ്സിങ് കോളജ്, സൻെറ് സേവിയേഴ്സ് കോളജ്, ആയുർവേദ കോളജ്, വിമൻസ് പോളിടെക്നിക് എന്നീ കേന്ദ്രങ്ങളിലാണ് യുവതികൾക്ക് ഒമ്പതുമുതൽ 10 ദിവത്തെ പരിശീലനം. കെ.എ.എസ് പരീക്ഷക്ക് യുവജന ബോർഡ് സൗജന്യ പരിശീലനം നൽകുമെന്നും ബിജു പറഞ്ഞു. മെംബർ സെക്രട്ടറി മിനിമോൾ എബ്രഹാം, ഡെപ്യൂട്ടി ഡയറക്ടർ രാംകുമാർ തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Loading...