പ്രതിഷേധം; കണ്ണൻ ഗോപിനാഥനെ പൊലീസ്​ തടഞ്ഞു

05:03 AM
14/12/2019
മുംബൈ: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധത്തിനെത്തിയ മുൻ െഎ.എ.എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥനെ മുംബൈ പൊലീസ് തടഞ്ഞു. ദക്ഷിണ മുംബൈയിലെ മറൈൻ ഡ്രൈവിലായിരുന്നു പ്രതിഷേധം. പ്രതിഷേധം തുടങ്ങുംമുമ്പ് തന്നെ കണ്ണൻ ഗോപിനാഥനടക്കം 20ഒാളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ പിന്നീട് വിട്ടയച്ചു. ഉത്തരവ് ലംഘിച്ച് പ്രതിഷേധം സംഘടിപ്പിച്ചതിനാലാണ് നടപടിയെന്ന് പൊലീസ് പറഞ്ഞു. ഭരണഘടന വായിക്കാൻപോലും അനുവദിച്ചില്ലെന്നും നിയമവിരുദ്ധമായാണ് കസ്റ്റഡിയിലെടുത്തതെന്നും കണ്ണൻ ഗോപിനാഥൻ പ്രതികരിച്ചു. പ്രതിഷേധം തുടങ്ങുംമുമ്പ് തന്നെ ബലം പ്രയോഗിച്ച് കസ്റ്റഡിയിൽ എടുത്തുവെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
Loading...