വൈദ്യുതി സ്വയംപര്യാപ്​തത ലക്ഷ്യമെന്ന്​ മന്ത്രി

05:03 AM
14/12/2019
തിരുവനന്തപുരം: വൈദ്യുതി ഉൽപാദനത്തില്‍ സ്വയം പര്യാപ്തമാകുന്ന നടപടിയുമായി സർക്കാർ മുന്നോട്ടുപോകുമെന്ന് മന്ത്രി എം.എം. മണി. സംസ്ഥാനത്ത് പവർകട്ടും ലോഡ്ഷെഡിങ്ങും ഉണ്ടാകാതിരിക്കുന്നത് സർക്കാറിൻെറയും ബോർഡിലെ ജീവനക്കാരുടെയും ജാഗ്രത കൊണ്ടാണ്. കെ.എസ്.ഇ.ബിയുടെ സ്കാഡ ഡിസ്ട്രിബ്യൂഷന്‍ കൺട്രോൾ സൻെററിൻെറയും 33 കെ.വി കണ്ടെയ്നര്‍ സബ്സ്റ്റേഷൻെറയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വൈദ്യുതി പരാതി പരിഹാരത്തിനായുള്ള 1912 കോള്‍ സൻെറർ ജനങ്ങള്‍ കൂടുതലായി പ്രയോജനപ്പെടുത്തണം. സ്കാഡ സംവിധാനം തിരുവനന്തപുരം നഗരത്തിലെ വൈദ്യുതി സംവിധാനത്തിൻെറ മുഖച്ഛായ മാറ്റുമെന്നും മന്ത്രി പറഞ്ഞു. വി.കെ. പ്രശാന്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ബോർഡ് ചെയർമാൻ എന്‍.എസ്. പിള്ള, ഡയറക്ടർമാരായ എന്‍. വേണുഗോപാല്‍, പി. കുമാരന്‍, വി. ബ്രിജ് ലാല്‍, ബിപിന്‍ ജോസഫ് എന്നിവർ സംസാരിച്ചു. വിവരസാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തില്‍ വൈദ്യുതി തടസ്സം കണ്ടുപിടിച്ച് പരിഹരിക്കുന്നതിനുള്ള സ്കാഡ ഡിസ്ട്രിബ്യൂഷന്‍ കൺട്രോൾ സിസ്റ്റം പ്രാവർത്തികമാക്കുന്നതോടെ വൈദ്യുതി തകരാര്‍ പെട്ടെന്ന് പരിഹരിക്കാൻ സാധിക്കുമെന്ന് ബോർഡ് അറിയിച്ചു.
Loading...