ജില്ല കേരളോത്സവത്തിന് തുടക്കം

05:03 AM
14/12/2019
പാലോട്: ജില്ല പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോർഡും ചേർന്ന് സംഘടിപ്പിക്കുന്ന ജില്ല കേരളോത്സവത്തിന് പാലോട് തുടക്കമായി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു പതാക ഉയർത്തി. സംഘാടകസമിതി വർക്കിങ് ചെയർമാൻ കെ.പി. ചന്ദ്രൻ, ജനറൽ കൺവീനർ എ.എം. അൻസാരി തുടങ്ങിയവർ സംസാരിച്ചു. അത്ലറ്റിക്സ് മത്സരങ്ങൾ കാര്യവട്ടത്ത് മേയർ കെ. ശ്രീകുമാർ ഫ്ലാഗ്ഓഫ് ചെയ്തു. ജില്ല പഞ്ചായത്ത് സെക്രട്ടറി വി. സുഭാഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. രഞ്ജിത്ത്, ജില്ല പഞ്ചായത്ത് അംഗം വി. വിജുമോഹൻ തുടങ്ങിയവർ സംസാരിച്ചു. അത്ലറ്റിക് മത്സരങ്ങൾ കാര്യവട്ടം എൽ.എൻ.സി.പി സ്റ്റേഡിയത്തിലും വോളിബാൾ മത്സരം പാലോട് സിറ്റി സൻെററിലും നടന്നു. ശനിയാഴ്ച 10ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ജില്ല കേരളോത്സവം ഉദ്ഘാടനം ചെയ്യും. ഫുട്ബാൾ, വോളിബാൾ (പുരുഷ-വനിത), ഷട്ടിൽ (സിംഗിൾസ്-ഡബിൾസ്), ക്രിക്കറ്റ്, നീന്തൽ (പുരുഷ--വനിത), പഞ്ചഗുസ്തി മത്സരങ്ങൾ ശനിയാഴ്ച നടക്കും. IMG_20191213_160201 IMG_20191213_155440 ചിത്രം: കുറിച്ച് വി.കെ. മധു പതാക ഉയർത്തുന്നു
Loading...