പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നുപിടിച്ച യുവാവ്​ അറസ്​റ്റിൽ

05:03 AM
14/12/2019
പാറശ്ശാല: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നുപിടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി ഒറ്റാമരം തീണ്ടക്കാട്ടുവിളയില്‍ രാമചന്ദ്രനെയാണ് (45) പാറശ്ശാല പൊലീസ് പോക്‌സോ നിയമപ്രകാരം അസ്റ്റ് ചെയ്തത്. പാറശ്ശാലക്ക് സമീപം സൈക്കിളില്‍ വരുകയായിരുന്ന കുട്ടിയെയാണ് ഇയാള്‍ കടന്നുപിടിച്ചത്. കൊല്ലങ്കോടിന് സമീപത്തെ ഒരു ആക്രിക്കടയിലെ ജീവനക്കാരനാണ്. എസ്.ഐ ശ്രീലാല്‍ ചന്ദ്രശേഖരൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ഇന്ന് നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും. ramachandhran(45) ചിത്രം. പൊലീസ് പിടികൂടിയ രാമചന്ദ്രന്‍ (45)
Loading...