Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅനധികൃത പെറ്റി;...

അനധികൃത പെറ്റി; ഡി.വൈ.എഫ്.ഐ മാർച്ച് നടത്തി

text_fields
bookmark_border
കഴക്കൂട്ടം: ജങ്ഷനിലെ വ്യാപാര സ്ഥാപനങ്ങളിൽ വരുന്നവരുടെ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവക്ക് അനധികൃത പെറ്റി ചുമത്തുന്നതിലും ഇത് ചോദ്യം ചെയ്ത പാർട്ടി നേതാക്കൾക്കെതിരെ കള്ളക്കേസ് എടുത്ത നടപടിയിലും പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ശ്രീകാര്യത്ത് പ്രതിഷേധ ധർണ നടത്തി. ധർണ ലോക്കൽ കമ്മിറ്റി സെക്രട്ടറി സ്റ്റാൻലി ഡ്രിക്രൂസ് ഉദ്ഘാടനം ചെയ്തു. പ്രതിഷേധ ധർണയിൽ ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എസ്. പ്രശാന്ത്, വൈസ് പ്രസിഡൻറ് ജോഷി ജോൺ, മേഖല സെക്രട്ടറി മനു കൃഷ്ണൻ, പ്രസിഡൻറ് രഞ്ജിത്ത് എന്നിവർ സംസാരിച്ചു. ശ്രീകാര്യം എസ്.ഐ സജികുമാറിനെ മാറ്റണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച രാവിലെ 10ന് ശ്രീകാര്യം പൊലീസ് സ്റ്റേഷനിലേക്ക് ജനകീയ മാർച്ച് നടത്തുമെന്ന് നേതാക്കളും വ്യാപാരി വ്യവസായി സമിതി ഭാരവാഹികളും അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story