Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Nov 2019 5:03 AM IST Updated On
date_range 17 Nov 2019 5:03 AM ISTആരോഗ്യവകുപ്പിെൻറ പ്രഖ്യാപനങ്ങൾ കടലാസിലൊതുങ്ങുന്നു -വി.എസ്. ശിവകുമാർ
text_fieldsbookmark_border
ആരോഗ്യവകുപ്പിൻെറ പ്രഖ്യാപനങ്ങൾ കടലാസിലൊതുങ്ങുന്നു -വി.എസ്. ശിവകുമാർ തിരുവനന്തപുരം: ആരോഗ്യവകുപ്പിൻെറ പ്രഖ്യാപനങ്ങൾ കടലാസിൽ ഒതുങ്ങുകയാണെന്നും പദ്ധതികളൊന്നും പ്രാവർത്തികമാകുന്നില്ലെന്നും വി.എസ്. ശിവകുമാർ എം.എൽ.എ. വേളി പ്രൈമറി ഹെൽത്ത് സൻെറർ 24 മണിക്കൂറും പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് വികസനസമിതി വേളി പി.എച്ച്.സിക്ക് മുന്നിൽ നടത്തിയ കൂട്ടസത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് സർക്കാർ ഒരുകോടി മുടക്കി നിർമിച്ച ഇരുനില കെട്ടിടം ചികിത്സക്ക് തുറന്നുകൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വേളി വർഗീസ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ടി. ശരത്ചന്ദ്ര പ്രസാദ്, പോൾ കൊച്ചുവേളി, സെലിൻ നെൽസൺ, എം. റോബർട്ട്, ഷിനു വേളി, ഇസിയാസ് പെരേര എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story