Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Nov 2019 5:03 AM IST Updated On
date_range 17 Nov 2019 5:03 AM ISTപെറ്റിയടി ഹോബിയാക്കി എസ്.െഎ; വ്യാപാരികൾ കടകളടച്ച് പ്രതിഷേധിച്ചു
text_fieldsbookmark_border
കഴക്കൂട്ടം: ചന്തയിലും മെഡിക്കൽ സ്റ്റോറുകളിലും ഉൾപ്പെടെ വ്യാപാരസ്ഥാപനങ്ങളിൽനിന്ന് അത്യാവശ്യ സാധനങ്ങൾ വാങ് ങാൻ എത്തുന്നവരുടെ വാഹനങ്ങൾക്ക് പെറ്റിയടി ഹോബിയാക്കി എസ്.െഎ. റോഡരികിൽ വാഹനം കണ്ടാൽ എസ്.ഐ വക പെറ്റി 250 രൂപ ഉറപ്പെന്ന് അനുഭവസ്ഥർ. മാസങ്ങളായി ശ്രീകാര്യം എസ്.ഐ ഇത്തരത്തിൽ പെറ്റിപിടിത്തം തുടരുന്നതിനാൽ ശ്രീകാര്യം ചന്ത ഉൾെപ്പടെയുള്ള വ്യാപാരസ്ഥാപനങ്ങളിൽ ആളുകൾ കയറാതായതായി വ്യാപാരികൾ പറയുന്നു. വ്യാപാരി സംഘടനാ നേതാക്കൾ നിരവധി തവണ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും ആരോപണമുണ്ട്. ശനിയാഴ്ച രാവിലെ മുതൽ എസ്.ഐയും സംഘവും പതിവുപോലെ വ്യാപാരസ്ഥാപനങ്ങളിലെത്തിയവരുടെ വാഹനങ്ങളിൽ പെറ്റി ഒട്ടിച്ചു. ഇത് ചില വ്യാപാരികളും സി.പി.എം ശ്രീകാര്യം ലോക്കൽ കമ്മിറ്റി സെക്രട്ടറി സ്റ്റാൻലി ഡിക്രൂസും ഉൾെപ്പടെയുള്ളവർ ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതനായ എസ്.ഐ സജികുമാർ വ്യാപാരിയെയും രാഷ്ട്രീയനേതാക്കളെയും കൂടിനിന്നവരെയും പിടിച്ചുതള്ളുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് വൈകീട്ട് നാല് മുതൽ ആറ് വരെ വ്യാപാരികൾ ഹർത്താൽ ആചരിച്ചു. വ്യാപാരികൾ, മാർക്കറ്റിലെ മത്സ്യത്തൊഴിലാളികൾ, ഐ.എൻ.ടി.യു.സി, സി.ഐ.ടി.യു ചുമട്ടുതൊഴിലാളികൾ, നാട്ടുകാർ, ഒാട്ടോറിക്ഷാ തൊഴിലാളികൾ എന്നിവർ പ്രകടനവും ധർണയും നടത്തി. വ്യാപാരി വ്യവസായി ജില്ല സെക്രട്ടറി പാപ്പച്ചൻ, സുധീന്ദ്രകുമാർ, സി.പി.എം ശ്രീകാര്യം ലോക്കൽ സെക്രട്ടറി സ്റ്റാൻലി ഡിക്രൂസ്, ബി.ജെ.പി ജില്ല കമ്മിറ്റി അംഗം സന്തോഷ്, സജി, അജിത്ത് ലാൽ, മിമിക്സ് ഷാജി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story