യു.എസ്.ടി.യു യൂനിറ്റ് സമ്മേളനം

05:04 AM
12/11/2019
പെരുമാതുറ: അൺ എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് യൂനിയൻ പെരുമാതുറ യൂനിറ്റ് സമ്മേളനം അൽ ഫജ്ർ പബ്ലിക് സ്കൂളിൽ യു.എസ്.ടി.യു ജില്ല പ്രസിഡൻറ് എം.എ. ജലാൽ ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി ചിറയിൻകീഴ് മണ്ഡലം വൈസ് പ്രസിഡൻറ് ഷാഹിദ ഹാറൂൻ വരണാധികാരിയായിരുന്നു. അംഗത്വ രജിസ്റ്റർ യൂനിറ്റ് പ്രസിഡൻറിന് ജില്ല പ്രസിഡൻറ് കൈമാറി. യൂനിറ്റ് പ്രസിഡൻറ് ഗംഗ ശ്രീകാന്ത് സമാപന പ്രസംഗം നടത്തി. ഭാരവാഹികൾ: ഗംഗ ശ്രീകാന്ത് (പ്രസി.), ശബ്ന (സെക്ര.), ഷീബ (ട്രഷ.). മുജീബ്, സജീന അൻസാർ വൈസ് പ്രസിഡൻറുമാർ, റെജ്ന, അൻസി (ജോ. സെക്ര). കാപ്ഷൻ USTU യു.എസ്.ടി.യു യൂനിറ്റ് അംഗത്വ രജിസ്റ്റർ ജില്ല പ്രസിഡൻറ് എം.എ. ജലാൽ യൂനിറ്റ് പ്രസിഡൻറ് ഗംഗ ശ്രീകാന്തിന് കൈമാറുന്നു
Loading...