ശ്രീപത്മനാഭസ്വാമി ടെമ്പിൾ ട്രസ്​റ്റ്​ 50 ലക്ഷം രൂപ നല്‍കി

05:04 AM
12/11/2019
തിരുവനന്തപുരം: കവടിയാര്‍ കൊട്ടാരത്തില്‍ നിന്നും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നടത്തിവരാറുള്ള പൂജാദികര്‍മങ്ങള്‍ നടത്തുന്നതിന് ശ്രീ ചിത്തിര തിരുന്നാള്‍ ബാലരാമവര്‍മ തൻെറ വസ്തുവകകള്‍ മൂലധനമായി നല്‍കി രൂപവത്കരിച്ച ശ്രീപത്മനാഭസ്വാമി ടെമ്പിൾ ട്രസ്റ്റ് വഴി ക്ഷേത്രത്തിലേക്ക് 50 ലക്ഷം രൂപ സംഭാവന നല്‍കി. 21ന് മുറജപത്തോടുകൂടി ആരംഭിച്ച് 2020 ജനുവരി 15ന് ലക്ഷദീപത്തോടുകൂടി സമാപിക്കുന്ന 56 ദിവസത്തെ വൈദികകാര്യങ്ങള്‍ക്കും അറ്റകുറ്റപ്പണികള്‍ക്കും വേണ്ടിയാണ് തുക സംഭാവന ചെയ്തത്. ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി മൂലം തിരുനാള്‍ രാമവര്‍മക്ക് വേണ്ടി രാജകുടുംബാംഗം ആദിത്യവര്‍മ ക്ഷേത്ര എക്‌സിക്യൂട്ടിവ് ഓഫിസര്‍ക്ക് ചെക്ക് കൈമാറി.
Loading...