മന്ദിരത്തി​െൻറ ഉദ്ഘാടനം വൈകുന്നു

05:04 AM
12/11/2019
മന്ദിരത്തിൻെറ ഉദ്ഘാടനം വൈകുന്നു നേമം: നിർമാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച വിളപ്പില്‍ശാല പൊലീസ് സ്റ്റേഷൻെറ ഉദ്ഘാടനം വൈകുന്നു. രണ്ട് മാസംമുമ്പാണ് വിളപ്പില്‍ശാല ജങ്ഷന് സമീപം പുതിയ സ്റ്റേഷൻെറ നിർമാണം പൂര്‍ത്തീകരിച്ചത്. സ്റ്റേഷന്‍മാറ്റം ആസന്നമായപ്പോഴേക്കും സ്റ്റേഷന്‍ ചുമതലയുള്ള സി.ഐ അവധിയില്‍ പ്രവേശിച്ചു. യോഗ ചെയ്യുന്നതിനിടെ പരിക്കേറ്റതോടെയാണ് അദ്ദേഹം നീണ്ട അവധിയില്‍ പ്രവേശിച്ചത്. പകരം സി.ഐ ഇതുവരെ സ്റ്റേഷനില്‍ ചാർജെടുത്തിട്ടുമില്ല. നിലവില്‍ മലയിന്‍കീഴ് സി.ഐക്കാണ് വിളപ്പില്‍ശാല സ്റ്റേഷൻെറ ചാർജുള്ളത്. ഇരുസ്റ്റേഷനുകളും തമ്മില്‍ 7.5 കിലോമീറ്റര്‍ ദൂരം വരും. സ്റ്റേഷ‍ൻെറ മേല്‍നോട്ടച്ചുമതലയുള്ള സി.ഐ എത്താതിരുന്നാല്‍ പുതിയ സ്റ്റേഷൻെറ ഉദ്ഘാടനം വീണ്ടും വൈകും. ഷോര്‍ട്ട് സര്‍ക്യൂട്ട്; തെരുവുവിളക്കിന് തീപിടിച്ചു നേമം: ഷോര്‍ട്ട് സര്‍ക്യൂട്ടുമൂലം തെരുവുവിളക്കിന് തീപിടിച്ചു. വിളവൂര്‍ക്കല്‍ പിടാരം ഭാഗത്ത് സ്ഥിതിചെയ്യുന്ന പെട്രോള്‍ പമ്പിനടുത്തുള്ള തെരുവുവിളക്കിനാണ് വൈകുന്നേരം ആറിന് തീപിടിച്ചത്. തെരുവുവിളക്കില്‍നിന്ന് സമീപത്തെ കേബിളുകളിലേക്കും തീ പടർന്നെങ്കിലും കിള്ളിയില്‍നിന്ന് ഫയര്‍ഫോഴ്‌സ് എത്തി തീ കെടുത്തുകയായിരുന്നു.
Loading...