Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകേരളത്തിലെ കേന്ദ്ര...

കേരളത്തിലെ കേന്ദ്ര സർക്കാർ​ ഓഫിസുകളുടെ 2020ലെ അവധിദിനങ്ങൾ

text_fields
bookmark_border
തിരുവനന്തപുരം: കേരളത്തിലെ കേന്ദ്ര സർക്കാർ ഓഫിസുകളുടെ 2020ലെ അവധിദിനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു. 2020ൽ 17 അവധി ദ ിനങ്ങളും 43 നിയന്ത്രിത അവധി ദിനങ്ങളുമാണുള്ളത്. അവധി ദിനങ്ങൾ: ജനുവരി 15: മകരസംക്രാന്ത്രി, ജനുവരി 26: റിപ്പബ്ലിക് ദിനം, ഫെബ്രുവരി 21: മഹാശിവരാത്രി, ഏപ്രിൽ ആറ്: മഹാവീരജയന്തി, ഏപ്രിൽ 10: ദുഃഖവെള്ളി, മേയ് ഏഴ്: ബുദ്ധപൂർണിമ, മേയ് 24: ഈദുൽ ഫിത്വർ (ചെറിയ പെരുന്നാൾ), ജൂലൈ 31: ബക്രീദ്, ആഗസ്റ്റ് 15: സ്വാതന്ത്ര്യദിനം, ആഗസ്റ്റ് 29: മുഹറം, ആഗസ്റ്റ് 31: തിരുവോണം, ഒക്ടോബർ രണ്ട്: ഗാന്ധിജയന്തി, ഒക്ടോബർ 26: വിജയദശമി, ഒക്ടോബർ 29: നബിദിനം, നവംബർ 14: ദീപാവലി, നവംബർ 30: ഗുരുനാനാക്ക് ജയന്തി, ഡിസംബർ 25: ക്രിസ്മസ്. ഇവയിൽ ഈദുൽ ഫിത്വർ, ബക്രീദ്, മുഹറം, നബിദിനം എന്നിവക്ക് ചാന്ദ്രപ്പിറവി ദർശിക്കുന്നതിനനുസരിച്ച് മാറ്റംവരാം. സംസ്ഥാന സർക്കാർ ഈ ദിവസങ്ങൾക്ക് പകരം ഏതെങ്കിലും ദിവസം അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അന്നുതന്നെയായിരിക്കും കേന്ദ്ര സർക്കാർ ഓഫിസുകൾക്കും അവധി. 43 നിയന്ത്രിത അവധി ദിനങ്ങളിൽ രണ്ടെണ്ണമാണ് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലഭ്യമാകുക. ഇതിന് തെരഞ്ഞെടുക്കാവുന്നതിൽ മാർച്ച് 12: അയ്യാ വൈകുണ്ഠസ്വാമി ജയന്തി, ഏപ്രിൽ 14: വിഷു, ജൂലൈ 20: കർക്കടകവാവ്, ആഗസ്റ്റ് 28: അയ്യങ്കാളി ജയന്തി, ആഗസ്റ്റ് 30 : ഒന്നാം ഓണം, സെപ്റ്റംബർ ഒന്ന്: മൂന്നാം ഓണം, സെപ്റ്റംബർ രണ്ട് നാലാം ഓണം / ശ്രീനാരായണ ഗുരു ജയന്തി, സെപ്റ്റംബർ 10: ശ്രീകൃഷ്ണ ജയന്തി, സെപ്റ്റംബർ 21: ശ്രീനാരായണ ഗുരു സമാധി ദിനം എന്നീ കേരളത്തിലെ വിശേഷ ദിവസങ്ങളും ഉൾപ്പെടുന്നു. കേന്ദ്ര ജീവനക്കാർക്കായുള്ള ക്ഷേമ ഏകോപനസമിതിയുടെ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story