Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2019 11:34 PM GMT Updated On
date_range 11 Nov 2019 11:34 PM GMTകഞ്ചാവ് കേസിലെ പ്രതി ബൈക്ക് മോഷണത്തിൽ പിടിയില്‍
text_fieldsbookmark_border
നേമം: നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയെ ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് നരുവാമൂട് പൊലീസ് പിടികൂടി. വിളപ്പില്‍ പ േയാട് വിട്ടിയം റേഷന്‍ ഷോപ്പിനു സമീപം വാടകക്കു താമസിക്കുന്ന ഡ്രാക്കുള നന്ദു എന്ന നന്ദകുമാര്‍ (23) ആണ് പിടിയിലായത്. ഒക്ടോബര്‍ 29ന് കുളങ്ങരക്കോണം വാര്‍ഡ് പരിധിയില്‍ നീതി സ്റ്റോറിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന ബുള്ളറ്റ് മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സ്ഥലവാസിയായ ജ്ഞാനശേഖരൻെറ ബൈക്കാണ് മോഷണം പോയത്. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ വിട്ടയത്തുനിന്നാണ് പിടിയിലായത്. മെഡിക്കല്‍കോളജ് സ്റ്റേഷന് പരിധിയില്‍ പിടിച്ചുപറി, കഞ്ചാവ് കേസുകളിലും ഇയാൾ പ്രതിയാണ്. നെടുമങ്ങാട്, തമ്പാനൂര്‍, കഴക്കൂട്ടം, ശ്രീകാര്യം, നേമം, വലിയമല, വട്ടപ്പാറ, വെള്ളറട സ്റ്റേഷനുകളിലായി 10ഓളം വാഹനമോഷണക്കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. മോഷണംപോയ ബൈക്ക് കണ്ടെടുത്തു. സി.ഐ കെ. ധനപാലൻെറ നേതൃത്വത്തില്‍ എസ്.ഐ പുഷ്പരാജ്, എ.എസ്.ഐ ബൈജു, സി.പി.ഒ പ്രദീപ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story