ബസുകള്‍ കൂട്ടിയിടിച്ച് ഏഴുപേര്‍ക്ക് പരിക്കേറ്റു

05:03 AM
09/11/2019
തിരുവനന്തപുരം: പാളയം യൂനിവേഴ്‌സിറ്റി ഹോസ്റ്റലിന് മുന്നിലെ ബസ് സ്‌റ്റോപ്പില്‍ . വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് അപകടം. നിര്‍ത്തിയിട്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിനു പിന്നില്‍ സ്വകാര്യബസ് ഇടിക്കുകയായിരുന്നു. രണ്ടു ബസുകളിലുമായുണ്ടായിരുന്ന ഏഴ് പേര്‍ക്കാണ് പരിക്കേറ്റത്. ആരുടേയും പരിക്കുകള്‍ ഗുരുതരമല്ല. പരിക്കേറ്റവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. സ്വകാര്യബസ് മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു.
Loading...