പൊലീസ് ജീപ്പ് മറിഞ്ഞ് സി.ഐക്ക് പരിക്കേറ്റു

05:03 AM
09/11/2019
നേമം: . ബാലരാമപുരം സി.ഐ ബിനുകുമാറിനാണ് പരിക്ക്. ഇന്നലെ ഉച്ചതിരിഞ്ഞായിരുന്നു സംഭവം. നേമം സിഗ്നലിന് സമീപമാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികനെ ഇടിക്കാതിരിക്കാന്‍ ബ്രേക്ക് ചെയ്യുന്നതിനിടെ ജീപ്പ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. എസ്.ഐയും മറ്റു പൊലീസുകാരുമാണ് ജീപ്പിലുണ്ടായിരുന്നത്. അപകടത്തില്‍ പരിക്കേറ്റ സി.ഐ നേമം ശാന്തിവിള താലൂക്കാശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി.
Loading...