സമൂഹവിവാഹവും നബിദിനാഘോഷവും

05:02 AM
09/11/2019
കഴക്കൂട്ടം: കണിയാപുരം ആശാൻ മരയ്ക്കാർ അപ്പച്ച തെക്കത് ഭരണസമിതിയുടെ നേതൃത്വത്തിൽ സമൂഹവിവാഹവും നബിദിന ആഘോഷവും ഞായറാഴ്ച രാവിലെ പത്തിന് നടക്കും. പൊതുസമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. അടൂർ പ്രകാശ് എം.പി, വി.കെ. പ്രശാന്ത് എം.എൽ.എ, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി തുടങ്ങിയവർ പങ്കെടുക്കും. ജനറൽ സെക്രട്ടറി എം. നസീർ അധ്യക്ഷത വഹിക്കും.
Loading...