Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2019 5:03 AM IST Updated On
date_range 30 Oct 2019 5:03 AM ISTകലക്ടർ സന്ദർശിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: പാർവതി പുത്തനാർ പുനരുദ്ധരിക്കുന്നതിന് പ്രദേശവാസികളിൽ നിന്നുള്ള എതിർപ്പ് പരിഹരിക്കുന്നതിനായ ി ജില്ല കലക്ടർ കെ. ഗോപാലകൃഷ്ണൻ സ്ഥലം സന്ദർശിച്ചു. ടി.എസ്. കനാൽ നവീകരിച്ച് ഗതാഗതയോഗ്യമാക്കുന്നതിൻെറ ഭാഗമായാണ് പുനരുദ്ധാരണം. പരാതി പരിഹരിക്കുന്നതിനും ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ചും ആവശ്യമായ നിർദേശങ്ങൾ കലക്ടർ ഉൾനാടൻ ജലഗതാഗത വകുപ്പിന് നൽകി. വിശദമായ റിപ്പോർട്ടും അനുബന്ധ രേഖകളും രണ്ടു ദിവസത്തിനുള്ളിൽ സമർപ്പിക്കാനും ഉൾനാടൻ ജലഗതാഗത വകുപ്പിനോട് കലക്ടർ നിർദേശിച്ചു. ഡെപ്യൂട്ടി കലക്ടർ (എൽ.ആർ), തിരുവനന്തപുരം തഹസിൽദാർ, ഉൾനാടൻ ജലഗതാഗത വകുപ്പ് ഡയറക്ടർ, ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story