Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2019 5:03 AM IST Updated On
date_range 30 Oct 2019 5:03 AM ISTമൂടിയില്ലാത്ത കുഴൽകിണറുകൾ ഉടൻ അടയ്ക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
text_fieldsbookmark_border
തിരുവനന്തപുരം: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴൽകിണറില്‍ വീണ രണ്ട് വയസ്സുകാരൻെറ ദാരുണാന്ത്യത്തിൻെറ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മൂടിയില്ലാതെ തുറന്നുകിടക്കുന്ന കുഴൽകിണറുകളുടെ മുഖഭാഗം അടിയന്തരമായി അടയ്ക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. എല്ലാ ജില്ലകളിലും പരിശോധന നടത്തി കുഴൽകിണറുകള്‍ തുറന്നു കിടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതേത്തുടര്‍ന്ന് വ്യവസായ വകുപ്പിനും ഭൂജല-തദ്ദേശ വകുപ്പുകള്‍ക്കും ദുരന്ത നിവാരണ അതോറിറ്റി കത്തുനല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story