Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഡി.വൈ.എഫ്.ഐ വിഴിഞ്ഞം...

ഡി.വൈ.എഫ്.ഐ വിഴിഞ്ഞം വില്ലേജ് ഒാഫിസ് ഉപരോധിച്ചു

text_fields
bookmark_border
കോവളം: ഉദയസമുദ്ര റിസോർട്ട് 52 സൻെറ് സർക്കാർ ഭൂമി കൈയേറിയെന്ന പരാതിയിൽ നടപടിയെടുക്കാത്തത്തിൽ പ്രതിഷേധിച്ച് ഡി. വൈ.എഫ്.ഐ പ്രവർത്തകർ വിഴിഞ്ഞം വില്ലേജ് ഒാഫിസ് ഉപരോധിച്ചു. 2018ൽ ഡി.വൈ.എഫ്.ഐ കോവളം ഏരിയ കമ്മിറ്റി നഗരസഭ വിഴിഞ്ഞം സോണൽ ഒാഫിസിന് നൽകിയ പരാതിയെ തുടർന്ന് അളന്നുതിട്ടപ്പെടുത്താൻ വിഴിഞ്ഞം വില്ലേജ് ഒാഫിസിന് മാർച്ചിൽ കത്ത് നൽകിയിരുന്നു. നടപടിയുണ്ടാകാതായതോടെ ജൂലൈയിൽ വീണ്ടും വിഷയത്തിൽ അടിയന്തര നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചു. മൂന്ന് മാസം പിന്നിട്ടിട്ടും വസ്തു അളന്നു തിട്ടപ്പെടുത്താനോ സ്ഥലം സന്ദർശിക്കാനോ അധികൃതർ തയാറായില്ല. ഇതിനെത്തുടർന്നാണ് ഡി.വൈ.എഫ്.ഐ കോവളം ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് മുബാറക്ക് ഷായുടെ നേതൃത്വത്തിലുള്ള പ്രവർത്തകർ വില്ലേജ് ഒാഫിസ് ഉപരോധിച്ചത്. സ്ഥലത്തെത്തിയ പൊലീസ് പ്രവർത്തകരുമായി സംസാരിച്ചെങ്കിലും രേഖകളുടെ പകർപ്പുകൾ വേണമെന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആവശ്യപ്പെട്ടു. തുടർന്ന്, നെയ്യാറ്റിൻകര താലൂക്ക് ഒാഫിസിൽനിന്ന് ഉദ്യോഗസ്ഥരെത്തി ചർച്ച നടത്തി. രണ്ടാഴ്ചക്കുള്ളിൽ വസ്തു അളന്ന് തിട്ടപ്പെടുത്തി നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ രേഖാമൂലം എഴുതി നൽകിയതിനെ തുടർന്നാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഉപരോധം അവസാനിപ്പിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story