Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎൻജിനീയറിങ്​ പഠനം...

എൻജിനീയറിങ്​ പഠനം പരീക്ഷാകേന്ദ്രീകൃതം ആകരുത് -മുഖ്യമന്ത്രി

text_fields
bookmark_border
കഴക്കൂട്ടം: എൻജിനീയറിങ് വിദ്യാഭ്യാസം പരീക്ഷാകേന്ദ്രീകൃതവും സിലബസ് കേന്ദ്രീകൃതവുമായ രീതിയാകരുതെന്ന് മുഖ്യമ ന്ത്രി പിണറായി വിജയൻ പറഞ്ഞു. 1939ൽ ആരംഭിച്ച തിരുവനന്തപുരം സർക്കാർ എൻജിനീയറിങ് കോളജിൻെറ 80ാമത് വാർഷികാഘോഷം സി.ഇ.ടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മെഡിക്കൽ, എൻജിനീയറിങ് പഠിച്ചിട്ടും തൊഴിലില്ലായ്മയും തൊഴിലുറപ്പില്ലായ്മയുമുണ്ട്. സാങ്കേതിക നൈപുണ്യവും വൈദഗ്ധ്യവും മെച്ചപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കെ.ടി. ജലിൽ അധ്യക്ഷത വഹിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഹരിതാംഗണം പദ്ധതി ഉദ്‌ഘാടനം ചെയ്തു. സി.ഇ.ടി പ്രിൻസിപ്പൽ ഡോ.ജിജി, കൗൺസിലർ അലത്തറ അനിൽകുമാർ, കോളജ് യൂനിയൻ ചെയർപേഴ്സൺ റ്റി.ആർ. അഞ്ചു രാധ്, പി.ടി.എ വൈസ് പ്രസിഡൻറ് കെ.ടി. ബാലഭാസ്കരൻ, പൂർവവിദ്യാർഥി സംഘടന പ്രസിഡൻറ് കെ.പി. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ.പി. ഇന്ദിരാദേവി സ്വാഗതവും സംഘാടക സെക്രട്ടറി ഡോ. അശോക്‌കുമാർ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story