Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇടുക്കിയിലെ...

ഇടുക്കിയിലെ കർഷകപ്രശ്​നം: സെക്ര​േട്ടറിയറ്റിന്​ മുന്നിൽ റോഷി അഗസ്​റ്റി​െൻറ ഉപവാസം

text_fields
bookmark_border
ഇടുക്കിയിലെ കർഷകപ്രശ്നം: സെക്രേട്ടറിയറ്റിന് മുന്നിൽ റോഷി അഗസ്റ്റിൻെറ ഉപവാസം തിരുവനന്തപുരം: ഇടുക്കിയിലെ കർഷ കർക്കെതിരെ സർക്കാർ യുദ്ധംചെയ്യുകയാണെന്ന് കേരള കോൺഗ്രസ് (എം) ചെയർമാർ ജോസ് കെ. മാണി. ഇടുക്കി എം.എൽ.എ റോഷി അഗസ്റ്റിൻ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകരുടെ കണ്ണീരൊപ്പേണ്ട സർക്കാറാണ് അവരെ ദ്രോഹിക്കുന്നത്. ഹൈകോടതിയിൽ നിന്നുണ്ടായ ഒരു ഉത്തരവിൻെറ മറവിൽ ഇടുക്കിയിലെ മുഴുവൻ കർഷകരെയും പ്രതിസന്ധിയിലാക്കാനാണ് സർക്കാർശ്രമമെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് (എം) ഇടുക്കി ജില്ല പ്രസിഡൻറ് ജോസ് പാലത്തിനാൽ അദ്ധ്യക്ഷത വഹിച്ചു ഡോ.എൻ.ജയരാജ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കെ.ജെ. ദേവസ്യ, സഹായദാസ് നാടാർ, ചെറിയാൻ പോളച്ചിറക്കൽ, റെജി കുന്നംകോട്ട്, പ്രമോദ് നാരായണൻ, ജെന്നിങ്സ് ജേക്കബ്, ജിൻസൺ വർക്കി, ജോസ് കുഴികണ്ടം, മനോജ് എം. തോമസ്, സി.ആർ. സുനു, ഷിജോ തടത്തിൽ, സിബി മാളവന, ബിജു കപ്പിലമാക്കൽ, വിൽസൻ ചെത്തിമറ്റം, അബേഷ് അലോഷ്യസ്, റിൻസി സിബി, ബിനോയ് ആനവിലാസം തുടങ്ങിയവർ സംസാരിച്ചു. ഉപവാസസമരത്തിന് അഭിവാദ്യമർപ്പിച്ച് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ എം.പി, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ, ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ, അബ്ദുൽവഹാബ് എം.പി, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി. ജോസഫ്, പി.ടി. തോമസ്, എം. വിൻസൻെറ്, കെ.എം. ഷാജി, അൻവർ സാദത്ത്, ടി.വി. ഇബ്രാഹിം, എം.സി. ഖമറുദ്ദീൻ തുടങ്ങിയവർ സമരപ്പന്തലിലെത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story