Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2019 5:03 AM IST Updated On
date_range 25 Oct 2019 5:03 AM ISTകാലിക്കറ്റ് വി.സി നിയമനം; സെർച് കമ്മിറ്റി യോഗം നവംബർ 12ന് വീണ്ടും ചേരും
text_fieldsbookmark_border
തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാല വൈസ്ചാൻസലറെ കണ്ടെത്താൻ സെർച് കമ്മിറ്റി യോഗം നവംബർ 12ന് വീണ്ടും ചേരും. യേ ാഗ്യരായ അപേക്ഷകരെ കൂടിക്കാഴ്ചക്ക് ക്ഷണിക്കാനും വ്യാഴാഴ്ച ചേർന്ന സെർച് കമ്മിറ്റിയുടെ ആദ്യയോഗത്തിൽ ധാരണയായി. നിലവിലുള്ള വൈസ്ചാൻസലർ ഡോ.കെ. മുഹമ്മദ് ബഷീറിൻെറ കാലാവധി നവംബർ 20നാണ് അവസാനിക്കുന്നത്. സെർച് കമ്മിറ്റിയുടെ കാലാവധി നവംബർ 15നാണ് അവസാനിക്കുന്നത്. ഇൗ സാഹചര്യത്തിൽ േയാഗ്യരായവരെ 12ന് കൂടിക്കാഴ്ചക്ക് ക്ഷണിച്ച് പാനൽ ചാൻസലറായ ഗവർണർക്ക് സമർപ്പിക്കും. ചീഫ് സെക്രട്ടറി ടോം ജോസ് കൺവീനറായ സെർച് കമ്മിറ്റിയിൽ ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി.കെ. രാമചന്ദ്രൻ സർവകലാശാലപ്രതിനിധിയും ഡൽഹി ജെ.എൻ.യു വൈസ് ചാൻസലർ പ്രഫ. എം. ജഗദീഷ് കുമാർ യു.ജി.സി പ്രതിനിധിയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story